എസ്. എൻ. ഡി. പി യോഗം ഷാർജ യൂത്ത് മൂവ്മെന്റ് യൂണിയന്റെ നേതൃത്വത്തിൽ യൂത്ത്‌ ക്രിക്കറ്റ് ലീഗ് സീസൺ 8 ന്റെ സെമി ഫൈനൽ - ഫൈനൽ മത്സരങ്ങൾ സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ദുബൈ: വൈ.സി.എൽ സീസൺ 8 ന്റെ സെമി ഫൈനൽ - ഫൈനൽ മത്സരങ്ങളും വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പായാസ മത്സരവും കഴിഞ്ഞ ദിവസം ഷാർജ മുവൈലയിലുള്ള ആസ്‌ട്രേലിയൻ ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ചു നടന്നു.

Advertisment

സേവനം ബ്ലാസ്റ്റേഴ്‌സ് സേവനം സ്റ്റാർസ് എന്നീ ടീമുകൾ തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ സേവനം ബ്ലാസ്റ്റേഴ്‌സ് ചാമ്പ്യൻമാരായി. ക്രിക്കറ്റ് ഫൈനലിനോടനുബന്ധിച്ചു ഷാർജ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പായസമത്സരം സീസൺ 3 -യിൽ അറുപത്തി അഞ്ചോളം വൈവിദ്ധ്യമാർന്ന പായസകൂട്ടുകൾകൊണ്ടു സമ്പന്നമായിരുന്നു.

ചടങ്ങിൽ യാബ് ലീഗൽ സർവീസിന്റെ സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി, എസ്. എൻ. ഡി. പി യോഗം സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ശ്രീധരൻ പ്രസാദ്, ഫിനാൻസ് കമ്മിറ്റി കൺവീനർ ജെ ആർ സി ബാബു, എസ്. എൻ. ഡി. പി യോഗം യൂണിയൻ പ്രസിഡന്റ് ശ്രീ ഉദയൻ മഹേശൻ, സെക്രട്ടറി ഷൈൻ കെ ദാസ്, ഡയറക്ടർ ബോർഡ് അംഗം വിജയകുമാർ പാലക്കുന്ന് എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്ത് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.

വൈ.സി.എൽ സീസൺ 7 ന്റെ പ്രവർത്തനങ്ങൾക്ക് ഷാർജ യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ശ്രീകാന്ത് ശ്രീധരൻ, സെക്രട്ടറി രാജാറാം മോഹൻ വൈ.സി.എൽ ജനറൽ കൺവീനർ ബിജു ചന്ദ്രൻ യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി പ്രതിനിധി സുധീഷ് സുഗതൻ കൗൺസിൽ അംഗങ്ങളായ അഭിനന്ദ്, ഹരീഷ്, സുബീഷ്, മനോജ്‌, പ്രശോബ്, രാജേഷ് എന്നിവർ നേതൃത്വം നൽകി.

പായസ മത്സരം സീസൺ 3 ക്ക് ഷാർജ യൂണിയൻ വനിതാ വിഭാഗം പ്രസിഡന്റ് സ്മിതാ അജയ്, വൈസ് പ്രസിഡന്റ് രാജി ജിജോ, സെക്രട്ടറി രാജിനി സുജിത്ത് എന്നിവർ നേതൃത്വം നൽകി.

Advertisment