അക്കാഫ് ഇവൻ്റ്സ് ഒക്ടോബർ രണ്ടിന് ദുബായ് അൽ നാസർ ലിഷർലാൻറിൽ ഒരുക്കുന്ന 'ശ്രാവണ പൗർണമി'യുടെ ലോഗോ പ്രകാശനം സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് റണ്ണറപ്പുമായ ബ്ലസ്‌ലി നിർവ്വഹിച്ചു

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ദുബായ്: കേരളത്തിലെ വിവിധ കലാലയ അലുമ്നികളുടെ സംഗമ വേദി ഒരുക്കുന്ന അക്കാഫ് ഇവൻ്റ്സ് ഒക്ടോബർ മാസം രണ്ടാം തിയതി ദുബായ് അൽ നാസർ ലിഷർലാൻറിൽ ഒരുക്കുന്ന 'ശ്രാവണ പൗർണമി'യുടെ ലോഗോ പ്രകാശനം വർസാൻ ലുലുവിൽ നിരവധി കോളേജ് പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് റണ്ണറപ്പുമായ ബ്ലസ്ലി നിർവ്വഹിച്ചു.

Advertisment

അതിപ്രശസ്തരായ നിരവധി കലാകാരന്മാരെ ഉൾപ്പെടുത്തി കലാസാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന, തികച്ചും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും ആയിരിക്കും ഇത്തവണത്തെ ഓണം പ്രോഗ്രാം അണിയിച്ചൊരുക്കുന്നതെന്നും അക്കാഫ് പ്രസിഡൻറ് ചാൾസ് പോൾ അറിയിച്ചു.

publive-image

കൾചറൽ പ്രോഗ്രാമിനൊപ്പം ആകർഷകമായ സമ്മാനങ്ങളോടെ വിവിധ കോളേജുകൾ മാറ്റുരയ്ക്കുന്ന അത്തപ്പൂക്കളം, തിരുവാതിര തുടങ്ങിയ മറ്റ് നിരവധി മത്സര മത്സരങ്ങളും ഉണ്ടാകുമെന്ന് ഓണം ജനറൽ കൺവീനർ ഷിബു മുഹമ്മദ് പറഞ്ഞു.

ജനറൽ സെക്രട്ടറി വി.എസ്.ബിജുകുമാർ, ചീഫ് കോർഡിനേറ്റർ അനുപ് അനിൽ ദേവ്, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡൻ്റ്മാരായ ശ്ര്യാം വിശ്വനാഥ്, അഡ്വ.ബക്കർ അലി, ജോ. സെക്രട്ടറി മനോജ് കെ.വി, അക്കാഫ് പ്രോഗ്രാം കോർഡിനേറ്റർ വി.സി. മനോജ്, ഓണം എക്സ്കോം കോഡിനേറ്റർ സുധീർ പൊയ്യാര, ഓണം ജോ. ജനറൽ കൺവീനർ മാരായ സുരേഷ് പ്രീമിയർ, മഞ്ജു രാജീവ്, വനിതാ വിംഗ് ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡൻറ് അന്നു പ്രമോദ്, സെക്രട്ടറി വിദ്യാ പുതുശ്ശേരി, ജോ. സെക്രട്ടറി അമീർ കല്ലട്ര, ലോഗോ ലോഞ്ച് കോർഡിനേറ്റർ ആരിസ് വർക്കല തുടങ്ങിങ്ങിയവർ നേതൃത്വം നൽകിയതായി അക്കാഫ് മീഡിയ കോർഡിനേറ്റർ സിന്ധു ജയറാം അറിയിച്ചു.

Advertisment