പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലികുട്ടിക്ക് ദുബായിൽ വൻ സ്വീകരണം നൽകി

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

യുഎഇ: ദുബൈ സന്ദർശനത്തിനായി എത്തിയ കേരള നിയമസഭ പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗിന്റെ ദേശിയ ജനറൽ സെക്രട്ടറിയും വേങ്ങര എംഎൽഎയുമായ പി.കെ കുഞ്ഞാലികുട്ടിക്ക് ദുബായ് എയർപ്പോർട്ടിൽ കെഎംസിസി പ്രവർത്തകരും സാമൂഹിക സാംസ്കാരിക മേഘലകളിലെ പ്രമുഖ വ്യക്തികളും ചേർന്ന് വൻ സ്വീകരണം നൽകി.

Advertisment

വരും ദിവസങ്ങളിൽ ദുബൈ, അബൂദാബി, ഷാർജ എന്നിവിടങ്ങളിൽ യുഎഇ കെ എം സി സി യുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ വിപുലമായ പരിപാടികളിൽ ഇദ്ദേഹം പങ്കെടുക്കും.

ചടങ്ങിൽ യുഎഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്‌മാൻ, റീജൻസി ഗ്രൂപ്പ് മേധാവി ഷംസുദ്ധീൻ ബിൻ മുഹയ്ദീൻ, യാബ് ലീഗൽ സർവീസസിൻ്റെ സിഇഒയും, ലോക കേരള സഭാംഗവുമായ സലാം പാപ്പിനിശ്ശേരി, ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ, ദുബായ് കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി, ലോയി അബു അമ്ര, പൊട്ടൻ കണ്ടിഅബ്ദുള്ള , ഡോ.അൻവർ അമീൻ, യഹ്‌യ തളങ്കര, അബ്ദുളള ഫറൂഖി, കെ പി എ സലാം, ഒ കെ ഇബ്രാഹിം, അഡ്വ.സാജിദ് അബൂബക്കർ, അഡ്വ. ഖലീൽ, ഹസ്സൻ ചാലിൽ ഇസ്മായിൽ ഏറാമല തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisment