/sathyam/media/post_attachments/84KsHERrpUhiZ2Gn8VTx.jpg)
യു.എ.ഇ: എ.കെ.സി.എഫ്, റ്റി.എ.എൽ.ആർ.ഒ.പി ശ്രാവണ പൗർണമി 2022
പ്രവാസലോകം കണ്ടിട്ടുള്ളതിൽ ഏറ്റവും ഗംഭീരമായ ഓണാഘോഷത്തിന് ശ്രാവണപൗർണ്ണമി 2022 ന് അക്കാഫ് റ്റി.എ.എൽ.ആർ.ഒ.പി അരങ്ങൊരുക്കുന്നു. കേരളത്തിലെ കലാലയങ്ങളിലെ ആയിരക്കണക്കിന് അലുംനി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ഉത്സവാഘോഷങ്ങൾ ഒക്ടോബർ രണ്ടിന് ദുബായ് അൽ നാസർ ലെഷർ ലാൻഡിൽ രാവിലെ എട്ടു മണിക്ക് സമാരംഭിക്കും.
പൂർവ കലാലയാന്തരീക്ഷം പുനർജനിക്കുന്ന രംഗങ്ങൾ ആഘോഷങ്ങൾക്കു കൂടുതൽ നിറം പകരും. പൂക്കളം, തിരുവാതിരകളി, പായസം, ഗ്രൂപ്പ് ഡാൻസ്, മികച്ച ദമ്പതികൾ തുടങ്ങിയ നിരവധി മത്സര ഇനങ്ങളിൽ കോളേജ് അലുംനികൾ മാറ്റുരക്കും.
കോളേജ് അലുംനികൾ അവതരിപ്പിക്കുന്ന ഘോഷയാത്ര, വിഭവസമൃദ്ധമായ ഓണസദ്യ തുടങ്ങിയവ ആഘോഷങ്ങൾക്ക് ഊർജ്ജം പകരും. വൈകുന്നേരം ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ മലയാള സിനിമാ താരങ്ങൾക്കൊപ്പം പ്രമുഖ വ്യക്തിത്വങ്ങൾ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കും. വൈകുന്നേരം ആറു മണിക്ക് തുടങ്ങുന്ന സംഗീത സന്ധ്യ അനുഗ്രഹീത കലാകാരന്മാരായ സ്റ്റീഫൻ ദേവസ്സിയും അനൂപ് ശങ്കറും, രാജേഷ് ചേർത്തലയും ചേർന്ന് നയിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us