അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ലെബനനെ പരാജയപ്പെടുത്തി കുവൈത്ത്

New Update

publive-image

യു.എ.ഇ: ദുബായിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ കുവൈറ്റ് ദേശീയ ഫുട്ബോൾ ടീം ലെബനനെ 2:0 ന് പരാജയപ്പെടുത്തി. ഫൈസൽ സായിദ്, മുഹമ്മദ് ബാഗിയ എന്നിവരിലൂടെ കുവൈത്ത് ടീം സ്കോർ ചെയ്തപ്പോൾ ആദ്യ പകുതിയിൽ ലെബനൻ ദേശീയ ടീം താരം ഹസൻ മഅ്തൂക്കിന്റെ പെനാൽറ്റി കിക്ക് ഗോൾ കീപ്പർ സുലൈമാൻ അബ്ദുൾ ഗഫൂർ രക്ഷപ്പെടുത്തി.

Advertisment

അന്താരാഷ്ട്ര ടീമുകൾക്കെതിരെ സൗഹൃദ മത്സരങ്ങൾ കളിച്ച് വരാനിരിക്കുന്ന ടൂർണമെന്റുകൾക്ക് തയ്യാറെടുക്കാൻ ദേശീയ ടീം യുഎഇയിൽ പരിശീലന ക്യാമ്പ് നടത്തുന്നു. ജനുവരി 6 മുതൽ 19 വരെ ഇറാഖി നഗരമായ ബസ്രയിൽ നടക്കുന്ന അറബ് ഗൾഫ് കപ്പ് ടൂർണമെന്റിൽ ദേശീയ ടീം പങ്കെടുക്കും.

Advertisment