അശോക യൂണിവേഴ്സിറ്റിയുടെ 2023-ലെ യംഗ് ഇന്ത്യ ഫെല്ലോഷിപ്പ് ക്ലാസിലേക്കുള്ള രണ്ടാം റൗണ്ട് പ്രവേശനം ആരംഭിച്ചു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

തങ്ങളുടെ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമായ യംഗ് ഇന്ത്യ ഫെലോഷിപ്പി(YIF)ന്‍റെ പന്ത്രണ്ടാമത്തെ കൂട്ടായ്‌മയിലേക്കുള്ള രണ്ടാമത്തെയും അവസാനത്തെയുമായ അപേക്ഷാതീയതി 2022 മാർച്ച് 15 ആയിരിക്കുമെന്ന് അശോക യൂണിവേഴ്സിറ്റി അറിയിച്ചു. 21-ാം നൂറ്റാണ്ടിനനുയോജ്യരായ സാമൂഹിക ബോധമുള്ള നേതാക്കളെയും ലോകത്തിനു പരിവര്‍ത്തനമുണ്ടാക്കാന്‍ കെല്‍പ്പുള്ളവരെയും വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2011-ലാണ് യംഗ് ഇന്ത്യ ഫെലോഷിപ്പ് ആരംഭിച്ചത്. ലിബറൽ സ്റ്റഡീസില്‍ പൂർണ്ണമായും റെസിഡൻഷ്യൽ രീതിയില്‍ നടത്തുന്ന ഒരു വർഷത്തെ മൾട്ടിഡിസിപ്ലിനറി പോസ്റ്റ്‌ഗ്രാജ്വേറ്റ് ഡിപ്ലോമയാണിത്‌. ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ, ഒന്നിലധികം അക്കാദമിക്, പ്രൊഫഷണൽ മേഖലകളിലേക്കുള്ള വാതായനമാണ് ഈ കോഴ്സ് ഫെലോമാര്‍ക്ക് തുറന്നു നല്‍കുന്നത്.

Advertisment

താല്‍പ്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഈ അപേക്ഷകള്‍ സമഗ്രമായി വിലയിരുത്തിയ ശേഷം, ഓണ്‍ലൈന്‍ എഴുത്തു പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവ ഉള്‍ക്കൊള്ളുന്ന അടുത്ത റൗണ്ടിനു വേണ്ടി അപേക്ഷകരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നു. ഇങ്ങനെ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട അപേക്ഷകര്‍ക്ക് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാനുള്ള അവസരവുമുണ്ട്. അപേക്ഷാസമയത്ത് ഡോക്യുമെന്‍റ് സമര്‍പ്പണത്തില്‍ ഇളവുകളുണ്ട്‌. മാത്രമല്ല, ഈ കോവിഡ്-19 സാഹചര്യത്തില്‍ സാമൂഹിക അകലവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി പ്രവേശനനടപടികള്‍ മുഴുവനും ഓൺ‌ലൈനിലായിരിക്കും നടത്തുക.

Advertisment