/sathyam/media/post_attachments/Heu20xRB3tXJzwBN8tLK.jpg)
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ അൺ അക്കാദമിയുടെ നാഷണല് ഫെല്ലോഷിപ്പ് സ്കോളര്ഷിപ്പ് ടെസ്റ്റായ അൺ അക്കാദമി പ്രോഡിജി ഫെബ്രുവരി 27 വരെ നീട്ടി.ജനുവരി 23, 29 ഫെബ്രുവരി 6, 13 തീയതികളിലാണ് പരീക്ഷ തീരുമാനിച്ചിരുന്നത്. പുതിയ അറിയിപ്പ് പ്രകാരം നടത്തുന്ന മറ്റൊരു പരീക്ഷ ഫെബ്രുവരി 27 ന് നടക്കുമെന്നും ജെഇഇ, നീറ്റ് യുജി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കും 7 മുതല് 10 വരെയുള്ള വിദ്യാര്ത്ഥികള്ക്കും പരീക്ഷയില് പങ്കെടുക്കാമെന്നും അണ്അക്കാദമി അറിയിച്ചു.
അണ്അക്കാദമി പ്രോഡിജി പരീക്ഷയോട് വിദ്യാര്ത്ഥികള് വലിയ താല്പര്യമാണ് പ്രകടിപ്പിച്ചത്. നിലവില് പ്രഖ്യാപിച്ചിരുന്ന നാല് പരീക്ഷകള്ക്കായി അഞ്ച് ലക്ഷത്തിലധികം പേര് എന്റോള് ചെയ്തു. 10 കോടി രൂപയുടെ സമ്മാനങ്ങളാണ് വിജയികള്ക്ക് ലഭിയ്ക്കുന്നത്. ജനുവരി 29, ഫെബ്രുവരി 13 പരീക്ഷകളില് റാങ്ക് നേടുന്ന 12 കോളേജ് വിദ്യാര്ത്ഥികള്ക്ക് 20 ലക്ഷം രൂപ വരെ ഗ്രാന്ഡ് നല്കും. വിജയികളെ ഫെബ്രുവരി 27 ന് ശേഷം പ്രഖ്യാപിക്കും.
അണ്കാഡമി പ്രോഡിജിയില് പങ്കെടുക്കുന്നതിലൂടെ വിദ്യാര്ത്ഥികള്ക്ക് ആകര്ഷകമായ പാരിതോഷികങ്ങളും അണ്അക്കാദമി സബ്സ്ക്രിപ്ഷനുകളില് 100 ശതമാനം സ്കോളര്ഷിപ്പും ലഭ്യമാകും. ഇത് അക്കാദമിക് കാര്യങ്ങളില് മുന്നേറുന്നതിന് വിദ്യാര്ത്ഥികളെ സഹായിക്കും. കൂടുതല് വിവരങ്ങള്ക്ക് https://unacademy.com/scholarship/prodigy2022 എന്ന ലിങ്ക് സന്ദര്ശിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us