ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് ഓണ്‍ലൈന്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: ഓണ്‍ലൈന്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും ലിബറല്‍ ആര്‍ട്‌സ് & അലൈഡ് സയന്‍സസ്, സ്‌കൂള്‍ ഓഫ് ലോ തുടങ്ങി മറ്റ് നിരവധി കോഴ്‌സുകള്‍ക്കുമുള്ള ഓണ്‍ലൈന്‍ എന്‍ട്രന്‍സ് എക്‌സാമിനുമുള്ള തിയതികള്‍ പ്രഖ്യാപിച്ച് ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (എച്ച്‌ഐടിഎസ്). 2022-2023 അക്കാഡമിക് വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരീക്ഷകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായിരിക്കും പരീക്ഷ നടക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment

ആദ്യഘട്ടം മേയ് 25 മുതല്‍ 30 വരെയും രണ്ടാം ഘട്ടം ജൂണ്‍ 16 മുതല്‍ 18 വരെയും നടക്കും. യൂണിവേഴ്സ്റ്റി വെബ്‌സൈറ്റ് (apply.hindustanuniv.ac.in) മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

ആദ്യഘട്ടത്തിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി മേയ് 23 ആണ്. രണ്ടാംഘട്ടത്തിലേക്കുള്ളത് ജൂണ്‍ 12ാം തിയതിയും. പരീക്ഷാഫലങ്ങള്‍ ജൂണ്‍ 20ാം തിയതി പ്രഖ്യാപിക്കും. ജൂണ്‍ 24 മുതല്‍ 30 വരെയാകും കൗണ്‍സലിങ് നടക്കുക.

1985ല്‍ പ്രവര്‍ത്തനമാരംഭിച്ച ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (എച്ച്‌ഐടിഎസ്) രാജ്യത്തെ പ്രമുഖ ഡീംഡ് സര്‍വകലാശാലകളിലൊന്നാണ്. വ്യത്യസ്ത വിഷയങ്ങളിലായി ബിരുദ, ബിരുദാനന്തര, ഗവേഷണ, ഡോക്റ്ററല്‍ പ്രോഗ്രാമുകള്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്. എന്‍ജിനീയറിങ് ടെക്‌നോളജി, മാനേജ്‌മെന്റ്, ആര്‍ക്കിടെക്ച്ചര്‍, ലിബറല്‍ ആര്‍ട്‌സ്, അപ്ലൈഡ് സയന്‍സസ്, ഡിസൈന്‍, അലൈഡ് ഹെല്‍ത്ത് സയന്‍സസ് ആന്‍ഡ് ലോ തുടങ്ങിയ വിഷയങ്ങളിലെല്ലാം കോഴ്‌സുകള്‍ ലഭ്യമാണ്.

ഇന്ത്യയിലും വിദേശത്തുമായി 18,000ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഭാഗമാണ് എച്ച്‌ഐടിഎസ്. വ്യവസായത്തിന് അനുയോജ്യമായ പാഠ്യപദ്ധതി ഒരുക്കുന്നു എന്നതാണ് എച്ച്‌ഐടിഎസിന്റെ പ്രത്യേകത. ആഡ് ഓണ്‍ ഓണേഴ്‌സും മൈനേഴ്‌സ് സര്‍ട്ടിഫിക്കേഷനുമുള്ള ഓപ്ഷനുള്‍പ്പടെ പത്ത് സ്ഥാപനങ്ങളിലായി 100ലധികം കോഴ്‌സുകള്‍ ലഭ്യമാണ്. നാലാം വ്യാവസായിക വിപ്ലവത്തിന് അനുഗുണമായ തരത്തില്‍ എന്‍ജിനീയറിങ് ഡിഗ്രി ഉള്‍പ്പടെയുള്ള കോഴ്‌സുകള്‍ ലഭ്യമാക്കുന്നു എന്നതാണ് സ്ഥാപനത്തിന്റെ സവിശേഷത. ക്ലീന്‍ എനര്‍ജി, സൈബര്‍ സെക്യൂരിറ്റി, ഏവിയോണിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മഷീന്‍ ലേണിങ് തുടങ്ങി വളര്‍ന്നുവരുന്ന ടെക്‌നോളജിയുമായി ബന്ധപ്പെട്ട നിരവധി പരിശീലന പദ്ധതികള്‍ എച്ച്‌ഐടിഎസ് നല്‍കുന്നുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കായി ഡോ. കെസിജി വര്‍ഗീസ് സ്‌കോളര്‍ഷിപ്പ് പദ്ധതികളും ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് നല്‍കുന്നു. മെറിറ്റ് സ്‌കോളര്‍ഷിപ്പ്, മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്, സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സ്‌കോളര്‍ഷിപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.hindustanuniv.ac.in

Advertisment