ആകാശ്+ബൈജൂസിന്റെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള 74 വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ ഒളിമ്പ്യാഡ് യോഗ്യത പരീക്ഷ കരസ്ഥമാക്കി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: ടെസ്റ്റ് ഒരുക്ക സേവന ദാതാക്കളായ ആകാശ്+ബൈജൂസിന്റെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള 74 വിദ്യാര്‍ത്ഥികള്‍ അഭിമാനകരമായ ഇന്ത്യന്‍ ഒളിമ്പാഡ് ക്വാളിഫയര്‍ പരീക്ഷയില്‍ (ഐഒക്യുപി) യോഗ്യത കരസ്ഥമാക്കി. ആസ്‌ട്രോണോമി, ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ജൂനിയര്‍ സയന്‍സ് എന്നിവയിലാണ് യോഗ്യത നേടിയത്. ഫിസിക്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍, ഹോമി ഭാഭ സെന്റര്‍ ഫോര്‍ സയന്‍സ് എഡ്യുക്കേഷന്‍ എന്നിവരുടെ സഹകരണത്തോടെ ബയോളജിക്കല്‍ സയന്‍സസ് അധ്യാപക അസോസിയേഷനാണ് പരീക്ഷ സംഘടിപ്പിച്ചത്.

Advertisment

ഓരോ വര്‍ഷവും 12 ക്ലാസിനും അതിനു താഴെയുമുള്ള 30,000ത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ പങ്കെടുക്കാറുള്ളത്. ആകാശ്+ബൈജൂസിന്റെ 25 വിദ്യാര്‍ത്ഥികള്‍ ഐഒക്യുബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു, 11 പേര്‍ ഐഒക്യുഎം നേടി, 25 പേര്‍ ഐഒക്യുജെഎസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു, അഞ്ച് വിദ്യാര്‍ത്ഥികള്‍ ഐഒക്യുപിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിവിധ ഐഒക്യുകളിലേക്ക് ഈ വര്‍ഷം ഇന്ത്യയിലുടനീളമായി ആകാശിന്റെ 569 വിദ്യാര്‍ത്ഥികളാണ് നേട്ടമുണ്ടാക്കിയത്.

Advertisment