ഒക്‌സിലിയറി നേഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സിന് അപേക്ഷിക്കാം

New Update

publive-image

Advertisment

ആരോഗ്യ വകുപ്പിന്റെ നാല് ജെ.പി.എച്.എന്‍. ട്രെയിനിംഗ് സെന്ററുകളില്‍ ഒക്‌സിലിയറി നേഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് +2 അല്ലെങ്കില്‍ തത്തുല്ല്യ പരീക്ഷ വിജയിച്ച പെണ്‍കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓരോ സ്‌കൂളിലും ഒരു സീറ്റ് വീതം വിമുക്ത ഭടന്മാരുടെ (എക്‌സ് സര്‍വ്വീസുകാരുടെ) ആശ്രിതര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

നിശ്ചിത ഫീസ് ട്രെഷറിയില്‍ അടച്ച രസീത് സഹിതം അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ആഗസ്റ്റ് 2 ന് മുമ്പായി സമര്‍പ്പിയ്ക്കണം. അപേക്ഷാഫോമും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ www.dhskerala.gov.in ലഭ്യമാണ്. വിശദ വിവരങ്ങള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍- 04862-222904

Advertisment