/sathyam/media/post_attachments/drba4IQBdfdrZCsAIax6.jpg)
കൊച്ചി: ആര്‍വി യൂണിവേഴ്‌സിറ്റിയില്‍ 2023-24 വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. സ്‌കൂള്‍ ഓഫ് ബിസിനസ്, സ്‌കൂള്‍ ഓഫ് എക്‌ണോമിക്‌സ്, സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്, സ്‌കൂള്‍ ഓഫ് ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍, സ്‌കൂള്‍ ഓഫ് ലിബറല്‍ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സസ്, പുതുതായി അവതരിപ്പിച്ച സ്‌കൂള്‍ ഓഫ് ലോ എന്നിങ്ങനെ ആറു സ്‌കൂളുകളിലായി ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.
യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റായ https://admissions.rvu.edu.in/ വഴി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. പത്ത്, പ്‌ളസ് ടു അല്ലെങ്കില്‍ സിബിഎസ്ഇ, ഐഎസ് സി, ഐബി, കേംബ്രിഡ്ജ്, സ്റ്റേറ്റ് ബോര്‍ഡുകള്‍, സര്‍ക്കാര്‍ അംഗീകൃത ബോര്‍ഡുകള്‍ എന്നിവയിലേതിലെങ്കിലും നിന്നുള്ള കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റാണ് ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത.
ആര്‍വി സ്‌കോളസ്റ്റിക് അഡ്മിഷന്‍ ടെസ്റ്റിലെയും (ആര്‍വിസാറ്റ്) ആര്‍വി യൂണിവേഴ്‌സിറ്റി സെലക്ഷന്‍ പ്രക്രിയയിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സെലക്ഷന്‍. ആര്‍വി യൂണിവേഴ്‌സിറ്റിയിലെ എല്ലാ യുജി, പിജി പ്രോഗ്രാമുകള്‍ക്കുമായുള്ള ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷയാണ് ആര്‍വിസാറ്റ്. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും യൂണിവേഴ്‌സിറ്റി നല്‍കുന്നുണ്ട്.
വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ അനുഭവങ്ങളിലൂടെ പഠിക്കാനുള്ള സാഹചര്യമൊരുക്കി വിദ്യാ4ഥികളെ പുതിയ അറിവുകള്‍ നേടാനും അതോടൊപ്പം വിമര്‍ശനാത്മകമായും ക്രിയാത്മകമായുമുള്ള ചിന്തയിലൂടെ നിലവിലെ തത്വസംഹിതകളെ വെല്ലുവിളിക്കുന്നതിനും പ്രോത്സാഹനം നല്‍കുകയാണ് ആര്‍വി യൂണിവേഴ്‌സിറ്റി എന്ന് ആര്‍വി യൂണിവേഴ്‌സിറ്റി സ്ഥാപക വൈസ് ചാന്‍സലര്‍ പ്രൊഫ. വൈ.എസ്.ആര്‍. മൂര്‍ത്തി പറഞ്ഞു.