/sathyam/media/post_attachments/5gNIxSW47QN52mzwvvLh.jpg)
കൊച്ചി: രാജ്യത്തെ വ്യവസായികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ കോണ്‍ഫഡേറഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) തുടക്കമിട്ട സിഐഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്‌സ് അമിറ്റി യൂനിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന എംബിഎ (ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്) കോഴ്‌സിന് കേരളത്തിലും മികച്ച തൊഴിൽ സാധ്യതകൾ. നോയ്ഡ, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് സിഐഐ ഇൻസ്റ്റിറ്റ്യൂട്ടിന് കാമ്പസുകൾ ഉള്ളത്. ആറു വർഷം മുമ്പ് ആരംഭിച്ച ഈ കോഴ്സ് പൂർത്തിയാക്കിയ എല്ലാവർക്കും വൻകിട ലോജിസ്റ്റിക്സ് കമ്പനികൾ ജോലി ലഭിച്ചിട്ടുണ്ട്. ഇതിനുള്ള സാഹയങ്ങളും ഇൻസ്റ്റിറ്റ്യൂട്ട് നൽകും.
വൻ വളർച്ച കൈവരിക്കുന്ന ഈ മേഖലയിൽ മികച്ച പ്രൊഫഷനലുകളെ വാർത്തെടുക്കാൻ വ്യവസായ മേഖലയും അക്കാദമിക് മേഖലയും കൈകോർക്കുന്ന സവിശേഷ കോഴ്സാണ് ഈ എംബിഎ. കൂടുതൽ വിവരങ്ങൾക്ക്: www.ciischooloflogistics.com