ജാക്കി ചാന്റെ മകൻ ലഹരിമരുന്ന് കേസിൽ പിടിയിലായപ്പോൾ അദ്ദേഹം ജനങ്ങളോട് ക്ഷമ ചോദിച്ചിരുന്നുവെന്ന് ഓർമ്മപ്പെടുത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്

author-image
ഫിലിം ഡസ്ക്
New Update

publive-image

മുംബൈ : ഹോളിവുഡ് ആക്ഷൻ താരം ജാക്കി ചാന്റെ മകന് വേണ്ടി അദ്ദേഹം ജനങ്ങളോട് മാപ്പ് ചോദിച്ചിരുന്നുവെന്ന് ഓർമ്മപ്പെടുത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ തന്റെ അഭിപ്രായം പങ്കുവെച്ചത്.

Advertisment

2014 ൽ ജാക്കി ചാന്റെ മകൻ ജെയ്‌സി ചാൻ മയക്കുമരുന്ന് കേസിൽ പിടിയിലായിരുന്നു. ബെയ്ജിംഗിലെ ജെയ്‌സി ചാന്റെ അപ്പാർട്ട്‌മെന്റിൽ നിന്ന് 100 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തതിന് പിന്നാലെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

തുടർന്ന് ജനങ്ങളോട് മാപ്പപേക്ഷിച്ചുകൊണ്ടാണ് ജാക്കി ചാൻ രംഗത്തെത്തിയത്. ഒരു സെലിബ്രിറ്റി എന്ന നിലയിൽ തനിക്ക് ദുഃഖവും അപമാനവുമുണ്ടെന്ന് ജാക്കി ചാൻ പറഞ്ഞു. തന്റെ ഭാര്യയും വളരെയധികം വിഷമത്തിലാണെന്നും ഈ വിഷയത്തിൽ താൻ ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്നും ജാക്കി ചാൻ പറഞ്ഞിരുന്നു. ‘ജസ്റ്റ് സെയിംഗ്’ എന്ന ഹാഷ്ടാഗോട് കൂടിയാണ് കങ്കണ പോസ്റ്റ് പങ്കുവെച്ചത്.

ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിമരുന്ന് കേസിൽ എൻസിബി അറസ്റ്റ് ചെയ്തത് ബോളിവുഡിൽ വൻ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സംഭവത്തിൽ താരത്തിന്റെ ഭാഗത്ത് നിന്നും ഒരു തരത്തിലുള്ള പ്രതികരണങ്ങളും ലഭിച്ചിട്ടില്ലെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

cinema
Advertisment