/sathyam/media/post_attachments/77xYNN9U3AAPiTO5lL6C.jpg)
സ്വാമി വിവേകാനന്ദ നഴ്സിംഗ് സ്കൂളിൻ്റെ 1996 -1999 ബാച്ചിൽ നഴ്സിംഗ് പഠിച്ചിറങ്ങിയ സഹപാടികൾ നവംബർ 18 മുതൽ നവംബർ 21 വരെ ഹാരോഗേറ്റിൽ സംഗമിക്കുന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നതും വസിക്കുന്നവരുമായ സ്നേഹിതരാണ് സംഗമത്തിനായി ഹാരോഗേറ്റിൽ എത്തിച്ചേരുന്നത്. സംഗമത്തിൽ പ്രശസ്ത സിനിമാ താരം ഡേവിഡ് ജോൺ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ഇരുപതാമത് സംഗമമാണ് ഇത്തവണ നടക്കുന്നത്. 20 വർഷങ്ങളായിട്ടും വിവേകാനന്ദയിൽ കെട്ടിയിട്ട മനസ്സുമായി ലോകത്തിൻ്റെ വിവിധയിടങ്ങളിൽ താമസിക്കുന്ന ചങ്ങാതിമാരാണ് വീണ്ടും ഒത്തു കൂടുന്നത്. നഴ്സിംഗ് പഠനകാലത്തിന് ശേഷം വിവിധ രാജ്യങ്ങളായ കാനഡ, സ്വിറ്റ്സർലൻഡ്, അയർലൻഡ്, യുകെ എന്നിവിടങ്ങളിൽ ജോലി ചെയ്യുമ്പോഴും തങ്ങളുടെ സൗഹൃദം നിലനിർത്തിക്കൊണ്ടുപോവുകയാണ് ചെയ്യുന്നതെന്ന് സംഘാടകർ അറിയിച്ചു. അതിനാൽ തന്നെ ഓരോ സംഗമത്തിനും ഒരുമിച്ച് ചേരാൻ എല്ലാവരും പരമാവധി ശ്രമിക്കാറുണ്ട്. മൂന്ന് ദിവസം പഠനകാലത്തെപ്പോലെ എല്ലാം മറന്ന് അടിച്ചു പൊളിക്കാനാണ് എല്ലാവരും തീരുമാനിച്ചിരിക്കുന്നത്.