"ചാലക്കുടി ചങ്ങാത്തം 2023" ന് വർണ്ണാഭമായ സമാപനം

New Update

publive-image

ബർമിങ്ങ്ഹാം : ചാലക്കുടി മേഖലയിൽ നിന്നും യുകെയുടെ നാനാഭാഗങ്ങളിൽ ഉള്ളവർ കഴിഞ്ഞ ശനിയാഴ്ച ജൂൺ 24ന് വാൾസാളിൽ സമ്മേളിച്ചു. സോജനും, ജിബിയും ആലപിച്ച ഈശ്വര പ്രാത്ഥനയോടെ തുടങ്ങിയ യോഗത്തിൽ പ്രസിഡന്റ്‌ ഷീജോ മൽപ്പാൻ അദ്ധ്യക്ഷത വഹിക്കുകയും, ഉൽഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയും, സെക്രട്ടറി ഷാജു മാടപ്പിള്ളി സ്വാഗതം ആശംസിക്കുകയും, യോഗത്തിൽ റിപ്പോർട്ട്‌ അവധരിപ്പിക്കുകയും ചെയ്തു. ട്രെഷരാർ ദീപ ഷാജു നന്ദി അർപ്പിക്കുകയും ചെയ്തു.കഴിഞ്ഞ വർഷം അകാലത്തിൽ വേർപിരിഞ്ഞുപോയ ചാലക്കുടി ചങ്ങാത്തം അംഗം ബൈജു മേനാച്ചേരിയെ അനുസ്മരിച്ചു ഒരു മിനിറ്റ് മൗനം ആചരിച്ചു.പ്രോഗ്രാം കോ ഓർഡിനേറ്റ് ചെയ്തതു ടാൻസി പാലാട്ടി, സിനി മോൾ ബിജു, ജോയൽ, ഷൈജി ജോയ്, സൈബിൻ പാലാട്ടി, ദീപ ഷാജു, തുടങ്ങിവർ. പുതിയ ഭാരവാഹികൾളെ 2023-24 വർഷതെക്കു തെരഞ്ഞെടുത്തു.

Advertisment

publive-image

പ്രസിഡന്റ്‌ സോജൻ കുര്യാക്കോസ് -ബിർമിങ്ങ്ഹാം, സെക്രട്ടറി ആദർശ് ചന്ദ്രശേഖർ -സ്റ്റോക്ക് ഓൺ ട്രെന്റ്, ട്രെഷരാർ ജോയ് അന്തോണി -ബർമിങ്ങ്ഹാം എന്നിവർ തെരഞ്ഞിടുക്കപ്പെട്ടു. തുടർന്ന്‌ കുട്ടികളുടെയും, മുതിർന്നവരുടെയും കലാപരിപാടികൾ വേദിയെ അവിസ്മണിയമാക്കി.നാടൻ സദ്യ എവരും ആസ്വതിച്ചു.അടുത്ത വർഷം കാണാം എന്ന ശുഭപ്രതിക്ഷയോടെ എല്ലാവരും സ്വഭവനങ്ങളിലേക്ക് യാത്രയായി.

Advertisment