ഇത്രയും ഫിറ്റ്‌നെസ് ഫ്രീക്ക് ആയിട്ടുള്ള ഒരു നടി തെന്നിന്ത്യയിൽ വേറെയുണ്ടോ എന്നത് സംശയമാണ് !! ജിമ്മിൽ വർക്ക് ഔട്ട് ചെയ്ത ശേഷമുള്ള തന്റെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവെച്ച് റിതിക സിംഗ്

author-image
kavya kavya
Updated On
New Update

 

Advertisment

 publive-image

കിക്ക്‌ ബോക്സർ, സമ്മിശ്ര ആയോധനകല തുടങ്ങിയവയിൽ കഴിവ് തെളിയിച്ചിട്ടുള്ള റിതിക സൂപ്പർ ഫൈറ്റ് ലീഗിൽ മത്സരിച്ചിട്ടുമുണ്ട്. അതിന് പരസ്യത്തിൽ അഭിനയിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടാണ് റിതികയെ സംവിധായകയായ സുധ കൊങ്കര തന്റെ ചിത്രമായ ഇരുധി സുട്രൂവിൽ നായികയായി അഭിനയിക്കാൻ ക്ഷണിച്ചത്. ഒരു പെൺകുട്ടിയായ ബോക്സറുടെ ജീവിതമാണ് റിതിക അവതരിപ്പിച്ചിരുന്നത്.

publive-image

ആ സിനിമ ഇറങ്ങിയതോടെ തെന്നിന്ത്യയിൽ ഒട്ടാകെ റിതിക അറിയപ്പെടുകയും ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തു. ഒരു ബോക്സർക്ക് വേണ്ട ലുക്കും താരത്തിനുണ്ടായിരുന്നു. മാധവനായിരുന്നു താരത്തിന് ഒപ്പം അഭിനയിച്ചിരുന്നത്. ഗുരു, ശിവലിംഗ, ആണ്ടവൻ കാട്ടാളൈ, നീവേവരോ തുടങ്ങിയ സിനിമകളിൽ റിതിക ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. തമിഴിൽ നാല് സിനിമകളാണ് ഇനി താരത്തിന്റെ ഇറങ്ങാനുളളത്.

publive-image

ഒരേ പടത്തിന് മൂന്ന് ഭാഷകളിൽ ഫിലിം ഫെയർ അവാർഡ് നേടുകയും ചെയ്തിരുന്നു. ഒരു കിക്ക്‌ ബോക്സർ ആയതുകൊണ്ട് തന്നെ ഫിറ്റ്‌നെസിന് ഏറെ ശ്രദ്ധ കൊടുക്കുന്ന ഒരാളാണ് റിതിക സിംഗ്. ഇപ്പോഴിതാ ജിമ്മിൽ വർക്ക് ഔട്ട് ചെയ്ത ശേഷമുള്ള തന്റെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. ഇത്രയും ഫിറ്റ്‌നെസ് ഫ്രീക്ക് ആയിട്ടുള്ള ഒരു നടി തെന്നിന്ത്യയിൽ വേറെയുണ്ടോ എന്നത് സംശയമാണ്.

publive-image

Advertisment