'മഹാഭാരത്’ സിരീയലിൽ ശ്രീകൃഷ്ണനെ അവതരിപ്പിച്ച താരം നിതീഷ് ഭരദ്വാജും ഭാര്യ സ്മിതയും വേർപിരിയുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

‘മഹാഭാരത്’ സിരീയലിൽ ശ്രീകൃഷ്ണനെ അവതരിപ്പിച്ച താരം നിതീഷ് ഭരദ്വാജും ഭാര്യ സ്മിതയും വേർപിരിയുന്നു. 12 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയാൻ ഒരുങ്ങുന്നത്. നിതീഷ് ഭരദ്വാജ്‌, താൻ വിവാഹ മോചനം നേടാൻ തീരുമാനിച്ച വിവരം തുറന്ന് പറയുന്നത് ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിലാണ്.

മുംബൈയിലെ കുടുംബ കോടതിയിലാണ് വിവാഹ മോചന കേസ് ഫയൽ ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് പിരിയാൻ തീരുമാനിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്താൻ തയ്യാറായില്ല. വിവാഹമോചനം മരണത്തേക്കാൾ വേദനാജനകമാണെന്ന് ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. നിതീഷ് ഭരദ്വാജിന് രണ്ട് പെണ്മക്കളാണുള്ളത്. ഇരുവരും ഭാര്യ സ്മിതയുടെ കൂടെ ഇൻഡോറിൽ താമസിക്കുകയാണ്.

Advertisment