സിനിമയുടെ ക്രീസില്‍ ചുവടുറപ്പിക്കാനൊരുങ്ങി ക്രിക്കറ്റര്‍ മഹേന്ദ്രസിങ് ധോണി. ധോണി എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിര്‍മിക്കുന്ന ആദ്യ ചിത്രം പ്രഖ്യാപിച്ചു. ലെറ്റ്‌സ് ഗെറ്റ് മാരീഡ് (എല്‍ജിഎം) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഹരീഷ് കല്യാണാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
തമിഴ് ചിത്രത്തിലൂടെയാണ് ധോണി നിര്‍മാണരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിന്‍റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞദിവസം നടന്നു. ധോണിയുടെ ഭാര്യ സാക്ഷി ചടങ്ങില്‍ സന്നിഹിതയായിരുന്നു. ഇവാന നായികയാവുന്ന ചിത്രത്തില്‍ നദിയാ മൊയ്ദുവും യോഗി ബാബുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം വിശ്വജിത്ത്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണിക്ക് തമിഴ് ജനതയുടെ ഇടയില്‍ വന്‍ സ്വീകാര്യതയുണ്ട്. നേരത്തെ വിജയ് ആയിരിക്കും ചിത്രത്തിലെ നായകനെന്ന് അഭ്യൂഹമുണ്ടായിരുന്നു.
We're super excited to share, Dhoni Entertainment's first production titled #LGM – #LetsGetMarried!
Title look motion poster out now! @msdhoni @SaakshiSRawat @iamharishkalyan @i__ivana_ @HasijaVikas @Ramesharchi @o_viswajith @PradeepERagav pic.twitter.com/uG43T0dIfl
— Dhoni Entertainment Pvt Ltd (@DhoniLtd) January 27, 2023
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടിത്തം. സെക്ടർ ഏഴിലാണ് തീപിടിത്തമുണ്ടായത്. തീ ഉടനെ അണയ്ക്കാനാവുമെന്നാണ് പ്രതീക്ഷയെന്നാണ് ഫയർ ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ജെസിബി ഉപയോഗിച്ച് മാലിന്യം ഇളക്കി വെള്ളം പമ്പ് ചെയ്താണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. 12 ദിവസം നീണ്ടുനിന്ന തീപിടത്തത്തിനു ശേഷം വീണ്ടും തീ പടർന്നത് ആശങ്ക ഉയർത്തിയിരിക്കുകയാണ്.
യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.ജനപ്രിയ താരങ്ങളായ മോഹൻലാൽ, സൂര്യ, മഞ്ജു വാര്യർ, ജ്യോതിക എന്നിവരോടൊപ്പം മലയാളത്തിലെ ഒരുപിടി താരങ്ങളും, നിർമ്മാതാക്കളും, മറ്റ് പ്രമുഖരും ചേർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്. ചിത്രം ഏപ്രിൽ മാസം റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ. […]
കൊച്ചി: കോസ്റ്റ്ഗാര്‍ഡിന്റെ പരീശീലന വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും തുറന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് റണ്‍വേ തുറക്കാന്‍ കഴിഞ്ഞത്.ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബെംഗളൂരുവില്‍നിന്നും അഹമ്മദാബാദില്‍നിന്നുമുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. ഒമാന്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനവും മാലിയില്‍നിന്നുള്ള ഒരു വിമാനവും വഴിതിരിച്ചുവിട്ടു. രണ്ട് മണിക്കൂറിനുശേഷം റണ്‍വേ തുറന്നതോടെ ആദ്യമായി പറന്നുയര്‍ന്നത് വിസ്താരയുടെ വിമാനമാണ്. തൊട്ടുപിന്നാലെ റണ്‍വേ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കി റണ്‍വേ സജ്ജമാക്കിയ ശേഷമാണ് തുറക്കാനായത്. ഉച്ചയ്ക്ക് […]
എടത്വ:ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സൗഹൃദ നഗറിൽ സമാന്തര കുടിവെള്ള വിതരണം ആരംഭിച്ചു. സൗഹൃദ നഗറിൽ ബെറാഖാ ബാലഭവനിൽ നടന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി ഫാദർ വില്യംസ് ചിറയത്ത് മുഖ്യ പ്രഭാഷണം നടത്തി. സമാന്തര കുടിവെള്ള വിതരണ സംവിധാനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് […]
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലും പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പാണ് പിന്‍വലിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍ മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴ ലഭിക്കും. കേരളത്തിലെ പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിലും ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാർച്ച് 26 മുതൽ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് […]
ഹൂസ്റ്റൺ: കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ ഏകാധിപത്യ ജനാധിപത്യ വിരുദ്ധ,ജനദ്രോഹ നടപടികൾക്കെതിരെ എഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധം ശക്തമാക്കുന്നു. നരേന്ദ്രമോദിയുടെ ഭരണത്തിൽ രാജ്യത്തെ അഭിപ്രായ സ്വന്തന്ത്ര്യം ചവിട്ടി മെതിക്കപ്പെടുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. യെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചാണ് യോഗങ്ങൾ. പുതുതായി രൂപീകരിക്കുന്ന ഫ്ലോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഡേവിയിലുള്ള ഗാന്ധി സ്‌ക്വയറിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് […]
ന്യൂഡൽഹി: മോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി അഹങ്കാരിയും ഭീരുവുമാണ്, ഇത് പറഞ്ഞതിന് തനിക്കെതിരെ കേസെടുക്കാനും വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി. അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കുമെന്നും സത്യം ജയിക്കാനായി രാഹുലിനൊപ്പം പോരാടൂമെന്നും അവര്‍ പറഞ്ഞു. രാജ്ഘട്ടില്‍ സംഘടിപ്പിച്ച സത്യഗ്രഹത്തിലാണ് ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം. രക്ത സാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു. രക്തസാക്ഷിയായ പിതാവിനെ പലതവണ പാര്‍ലമെന്റില്‍ പലതവണ അപമാനിച്ചു. രാഹുല്‍ ഗാന്ധിക്ക് തന്റെ പിതാവ് ആരാണെന്ന് പോലും […]
കുവൈറ്റ്: സൂറത്ത് കോടതിയുടെ വിധിയെ മറയാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ധൃതിപിടിച്ച് അയോഗ്യനാക്കിയ നടപടിയിൽ കുവൈറ്റിൽ പ്രതിപക്ഷ പാർട്ടി പോഷക സംഘടനകളുടെ കൂട്ടായ്മയിൽ പ്രതിഷേധ സംഗമം നടന്നു. ഒഐസിസി , കെഎംസിസി , കല കുവൈറ്റ് , പ്രവാസി കേരളം കോൺഗ്രസ് , പ്രവാസി വെൽഫെയർ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് അബ്ബാസിയ കെഎംസിസി ഓഡിറ്റോറിയത്തിൽ പ്രതിഷേധമിരമ്പിയത്. ഒഐസിസി ജന സെക്രട്ടറി ബി. എസ്. പിള്ള സ്വാഗതം പറഞ്ഞ പ്രതിഷേധ സംഗമത്തിൽ കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ശറഫുദ്ധീൻ […]
കുവൈത്ത് സിറ്റി : ഭരണഘടന സ്ഥാനപനങ്ങളെ വരുതിയിലാക്കി ജനാധിപത്യത്തെ കശാപുചെയ്യുന്നതിനെതിരെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ഇന്ത്യൻ ഇസ് ലാഹി സെൻ്റർ കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. മോദീ സർക്കാരും അദാനി കമ്പനികളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ ഏറെ ഗൗരവതരമാണെന്നും സമഗ്രമായ അന്വേഷണം വേണം. ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയ കാര്യങ്ങളെന്നതിനാൽ അത് രാജ്യത്തിന്റെ ഭാവിയെ തന്നെ അപകടപ്പെടുത്തുന്നതാണ്. അദാനി കമ്പനികൾക്ക് വഴിവിട്ട് […]