''സുന്ദരികളായ സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് എളുപ്പമാണ്. പുരുഷന് ഒരുപാട് കഷ്ടപ്പെടേണ്ടി വരും. പക്ഷെ പെണ്ണ് സുന്ദരിയാണെങ്കില്‍ എളുപ്പമാണ്. സ്ത്രീകള്‍ക്കെല്ലാം ഒരു ബുദ്ധിമുട്ടുമില്ലെന്നല്ല, പക്ഷെ അവര്‍ക്ക് വഴി കണ്ടെത്തുക എന്നത് കുറേക്കൂടി എളുപ്പമാണ്'' എന്നാണ് സഞ്ജയ് ദത്തിന്റെ നിലപാട്. അവസരത്തിനായി കിടക്ക പങ്കിടും, തുണിയഴിച്ച് മാറിടം കാണിച്ച നടിയെ ദേഹത്ത് തൊട്ടാല്‍ പ്രശ്‌നം എന്നാണ് വിവാദ നായക ൻ പറഞ്ഞിരിക്കുന്നത്. ഇത് ബോളിവുഡ് സിനിമ ലോകത്തെ ചർച്ച വിഷയമായിരിക്കുകയാണ് ഇപ്പോൾ.
പിന്നാലെ, നിങ്ങള്‍ സ്വയം സ്‌നേഹിച്ചാല്‍ മാത്രമേ സ്വയം ബഹുമാനിക്കുകയുള്ളൂ, അപ്പോഴേ മറ്റുള്ളരും നിങ്ങളെ ബഹുമാനിക്കുകയുള്ളൂവെന്നും സഞ്ജയ് ദത്ത് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
പിന്നാലെ സഞ്ജയ് ദത്ത് നടത്തിയ പ്രസ്താവന തീര്‍ത്തും സ്ത്രീവിരുദ്ധമായിരുന്നു. അന്നത്തെ കാലഘട്ടം ആയതിനാലും സോഷ്യല്‍ മീഡിയ ഇല്ലാതിരുന്നതിനാലും മാത്രമാണ് സഞ്ജയ് ദത്ത് രക്ഷപ്പെട്ടതെന്ന് വ്യക്തം.
''ഒരു നിലയിലെത്താന്‍ നിങ്ങള്‍ എന്തും ചെയ്യും. ഉയരത്തിലെത്താന്‍ ഉയരത്തിലുള്ള വ്യക്തിയുടെ കൂടെ അന്തിയുറങ്ങാനും തയ്യാറാണ്. ഞാനൊരു ഉദാഹരണം തരാം, ആ നടിയുടെ പേര് പറയില്ല. അവര്‍ തന്റെ മാറിടം കാണിക്കുന്ന രംഗം ചെയ്തിട്ടുണ്ട്.
ചിത്രത്തിന്റെ പ്രീമിയറില്‍ നിന്നും പുറത്ത് വരുമ്പോള്‍ രണ്ട് പേര്‍ വന്ന് അവരുടെ മാറിടത്തില്‍ സ്പര്‍ശിച്ചു. അവള്‍ വലിയൊരു സീന്‍ ഉണ്ടാക്കി. പക്ഷെ അവര്‍ തിരിച്ച് ചോദിച്ചത്, നീ എന്തിനാണ് ഞങ്ങള്‍ക്ക് സ്‌ക്രീനില്‍ കാണിച്ചു തന്നത്, നീ എന്തിനാണ് തുണി അഴിച്ചത്? എന്നായിരുന്നു'' സഞ്ജയ് ദത്ത് പറയുന്നു.
ഇന്നായിരുന്നുവെങ്കില്‍ കനത്ത പ്രതിഷേധം നേരിടേണ്ടി വരുമായിരുന്ന ഒന്നാണ് അന്ന് സഞ്ജയ് ദത്ത് പറഞ്ഞ വാക്കുകള്‍. അതേസമയം ക്യാന്‍സറിനെ പരാജയപ്പെടുത്തി സിനിമാ ലോകത്തേക്ക് തിരികെ വന്നിരിക്കുകയാണ് സഞ്ജയ് ദത്ത്.
കെജിഎഫ് 2വിലേതടക്കം സഞ്ജയ് ദത്ത് കാഴ്ച വച്ച് ഗംഭീര പ്രകടനങ്ങള്‍ നിരവധിയാണ്. ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ ആണ് സഞ്ജയ് ദത്തിന്റെ പുതിയ സിനിമ. പിന്നാലെ വിജയ് ചിത്രം ലിയോ എന്നിവയും വിജയ് സേതുപതിയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.
മുതിർന്ന നടന്മാരായ സുനിൽ ദത്തിന്റെയും നർഗീസ് ദത്തിന്റെയും മകനാണ്. 1981ൽ അഭിനയരംഗത്തെത്തിയ സഞ്ജയ് നൂറിലധികം ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 35 വർഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തിൽ, ഈ നടൻ പ്രണയം മുതൽ ഹാസ്യം വരെയുള്ള വിഭാഗങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്.