'ടെലഗ്രാം ആപ്പ് ശരിക്കും ആപ്പിലാക്കിയിരിക്കുന്നത് സിനിമ മേഖലയെയാണ്'; ബേസില്‍ ജോസഫ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഫയൽ ഷെയറിങ് ആപ്പായതിനാൽ പല ആവശ്യങ്ങളും ടെലഗ്രാമിലൂടെ നടക്കുന്നുണ്ടെങ്കിലും ഈ ആപ്പ് ശരിക്കും ആപ്പിലാക്കിയിരിക്കുന്നത് സിനിമ മേഖലയെയാണെന്ന് പറയുകയാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്.

സിനിമയിറങ്ങി ദിവസങ്ങള്‍കൊണ്ട് തന്നെ ടെലഗ്രാമില്‍ അപ്ലോഡ് ആകുന്നത് കൊണ്ടാണ് ബേസില്‍ ഈ ആവശ്യവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രിന്റും ടെലഗ്രാമില്‍ ലഭ്യമായിരുന്നു.

ടെ​ലി​ഗ്രാം ഒ​രു ആ​പ്പെ​ന്ന നി​ല​യി​ല്‍ നി​രോ​ധി​ക്കാ​ന്‍ പ​റ്റി​ല്ലാ​യി​രി​ക്കാം പ​ക്ഷേ, അ​തി​ലെ ഗ്രൂ​പ്പു​ക​ളി​ലേ​ക്കു തി​യ​റ്റ​ര്‍ റി​ലീ​സാ​യ ചി​ത്ര​ങ്ങ​ളും ഒ​ടി​ടി ചി​ത്ര​ങ്ങ​ളും എ​ത്തു​ന്ന​തു ത​ട​യാ​നു​ള്ള നി​യ​മ​ സം​വി​ധാ​നം വ​രേ​ണ്ട​തു​ണ്ട്. അ​ത് എ​ന്തു​കൊ​ണ്ട് വ​രു​ന്നി​ല്ലാ​യെ​ന്നോ​ര്‍​ത്ത് ആ​ശ​ങ്ക​യു​ണ്ടെ​ന്നും ബേ​സി​ല്‍ പ​റ​ഞ്ഞു.

Advertisment