കേരള സ്‌റ്റോറിയുടെ രണ്ടാം ഭാഗം വരുന്നു: പ്രഖ്യാപനവുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മുംബൈ : രാജ്യത്ത് ഏറെ വിവാദമുയര്‍ത്തിയ കേരള സ്‌റ്റോറിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന പ്രഖ്യാപനവുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍. വിവാദങ്ങള്‍ക്കിടയിലും ബോക്സ് ഓഫീസില്‍ ആരവമുയര്‍ത്തുന്ന കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന സൂചനയുമായാണ് അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ ഷായാണ് രണ്ടാം ഭാഗത്തെക്കുറിച്ച് സൂചന നല്‍കിയത്. ഇസ്ലാം മതത്തിന്റെ പേരില്‍ എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു, തീവ്രവാദികള്‍ എങ്ങനെയാണ് പരിശീലനം നല്‍കുന്നത് എന്നിവ എടുത്തുകാണിച്ച് കേരള സ്റ്റോറി രണ്ടാം ഭാഗമാക്കാമെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍ പറഞ്ഞു.

ആദ്യ സിനിമയില്‍, പൂര്‍ത്തിയാകാത്ത ഒരു കഥ രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. അതേസമയം, പശ്ചിമ ബംഗാളില്‍ ചിത്രത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയെങ്കിലും ബംഗാളിലും തമിഴ്നാട്ടിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ തിയേറ്റര്‍ ഉടമകള്‍ക്ക് ഭീഷണിയുണ്ട്.

Advertisment