നടൻ ആശിഷ് വിദ്യാർത്ഥി വീണ്ടും വിവാഹിതനായി; വധു അസം സ്വദേശി

author-image
ഫിലിം ഡസ്ക്
New Update

publive-image

സിഐഡി മൂസ, ചെസ്, ബാച്ചിലർ പാർട്ടി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ തെന്നിന്ത്യൻ നടനാണ് ആശിഷ് വിദ്യാർത്ഥി. തന്റെ അറുപതാം വയസിൽ നടൻ വീണ്ടും വിവാഹിതനായതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അസമിൽ നിന്നുള്ള രൂപാലി ബറുവയാണ് വധു. നടി ശകുന്തള ബറുവയുടെ മകളാണ് രൂപാലി. കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന ഫാഷൻ സംരംഭത്തിന്റെ ഉടമയാണിവർ. ഗുവാഹട്ടിയാണ് സ്വദേശം.

Advertisment

ഏറ്റവും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. രൂപാലിയെ സ്വന്തമാക്കിയതും ഈ പ്രായത്തിൽ വിവാഹം കഴിച്ചതും വളരെ വ്യത്യസ്തമായ അനുഭവമായാണ് തോന്നുന്നതെന്ന് നടൻ പറഞ്ഞു. കുറച്ചു നാളുകൾക്ക് മുമ്പായിരുന്നു രൂപാലിയെ ആദ്യമായി കണ്ടുമുട്ടിയത്.

വിവാഹ ചടങ്ങ് ലളിതമയി നടത്തിയാൽ മതിയെന്ന് രണ്ടുപേരും ഒരുപോലെ ആഗ്രഹിച്ചതാണെന്നും ആശിഷ് വിദ്യാർത്ഥി വ്യക്തമാക്കി.ബോളിവുഡ്, കന്നഡ, തെലുങ്കു, തമിഴ്, മലയാളം തുടങ്ങി നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ആശിഷ് വിദ്യാർത്ഥി വില്ലൻ വേഷങ്ങളിലാണ് കൂടുതൽ പ്രേക്ഷക സ്വീകാര്യത നേടിയത്. ഒഡിയ, മറാത്തി. ബംഗാളി ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 11 വ്യത്യസ്ത ഭാഷകളിലായി മൂന്നൂറോളം ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള നടൻ കൂടിയാണ് ആശിഷ് വിദ്യാർത്ഥി.

Advertisment