ഉമര്‍ ഖാസി അനുസ്മരണഗാനം പുറത്തിറങ്ങി; സ്വാതന്ത്ര്യ സമര സ്മരണകള്‍ ഉണര്‍ത്തുന്ന ഗാനം പുറത്തിറക്കി പ്രമുഖ ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരന്‍ മുജീബ് ജൈഹൂന്‍

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

publive-image

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഇന്ത്യ കൊണ്ടാടുന്ന വേളയിൽ സ്വാതന്ത്ര്യ സമര സ്മരണകള്‍ ഉണര്‍ത്തുന്ന ഗാനം പുറത്തിറക്കി പ്രമുഖ ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരന്‍ മുജീബ് ജൈഹൂന്‍. പത്തൊമ്പതാം നൂറ്റാണ്ടിൽ മലബാറിൽ ജീവിച്ച നികുതി നിഷേധ സമര നായകനും പ്രശസ്ത അറബി കവിയുമായിരുന്ന ഉമര്‍ ഖാളിയുടെ സമര ജീവിതമാണ് ഗാനത്തിന്റെ ഇതിവൃത്തം.

Advertisment

'ഉമര്‍ ഖാളി; ദി പോയറ്റ്, ദി പാട്രിയറ്റ്' (Umar Qazi : The Poet. The Patriot) എന്ന് നാമകരണം ചെയ്തിരിക്കുന്ന വീഡിയോ ഗാനം സ്വാതന്ത്ര്യ ദിനത്തിൽ വേറിട്ട ദൃശ്യാനുഭവം പ്രദാനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. പ്രശസ്ത ഗസല്‍ ഗായകരായ സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍, മിതുലേഷ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കൂടാതെ ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത കലാകാരന്‍ ഷാഫ് ബേപൂരിന്റെ ആര്‍ട് വര്‍ക്കുകളും മോഷന്‍ ഗ്രാഫിക്‌സില്‍ ദൃശ്യവത്കരിക്കുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ പൊന്നാനിയില്‍ ജനിച്ച ഉമര്‍ ഖാളി സ്വാതന്ത്ര്യ സമര പോരാളിയും നികുതി നിഷേധ സമര നായകനുമായിരുന്നു. വിഖ്യാതനായ കവി കൂടിയായിരുന്ന ഉമർ ഖാളി അറബി ഭാഷയില്‍ നിരവധി സ്തുതി കാവ്യങ്ങളും രചിച്ചിട്ടുണ്ട്.

മലബാര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഇങ്ങനെയൊരു ഗാനം മലബാറിലെ യുവ തലമുറയ്ക്ക് അവരുടെ സാംസ്‌കാരിക പാരമ്പര്യം ഓര്‍ത്തെടുക്കാന്‍ സഹായകരമാകുമെന്നാണ് ജൈഹൂന്റെ പ്രതീക്ഷ.

മൻസൂർ കിളിനക്കോട്, ഷഫീക് പള്ളിക്കൽ, സലീം പുളിക്കൽ, ഫാരിസ് കിളിനക്കോട്, മുഹമ്മദ്‌ ജവാദ് എന്നിവരും ഗാനത്തിന്റെ അണിയറ പ്രവർത്തകരായുണ്ട്. ജൈഹൂന്‍ ടി വി പുറത്തിറക്കുന്ന ഗാനം ഫൈസ്ബുക്, ഇന്‍സ്റ്റഗ്രാം, യൂ ട്യൂബ് തുടങ്ങിയ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. വിഡീയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ">

NEWS
Advertisment