ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രത്തില്‍ ‌അമിതാഭ് ബച്ചനും; ബച്ചനൊപ്പം ദുല്‍ഖര്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിൽ ആരാധകരും

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ദുൽഖർ സൽമാൻ നായകനാകുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. ആര്‍ ബാല്‍കിയാണ് ചിത്രത്തിന്റെ സംവിധാനം. പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ ഈ ചിത്രത്തിൽ അമിതാഭ് ബച്ചനും അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അതിഥി വേഷത്തിലാകും ബച്ചൻ എത്തുകയെന്നാണ് വിവരം. എന്തായാലും പുതിയ വാർത്ത സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തംരംഗമായി കഴിഞ്ഞു. ബച്ചനൊപ്പം ദുല്‍ഖര്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകരും.

https://www.facebook.com/DQSalmaan/posts/376945320456843

കര്‍വാന്‍ എന്ന ചിത്രമാണ് ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. ഇതിൽ അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാൻ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സോയ ഫാക്ടര്‍ ആണ് മറ്റൊരു ദുൽഖർ ചിത്രം.

നിലവിൽ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടാണ് അവസാനമായി ചിത്രീകരണം പൂര്‍ത്തിയായ മലയാളത്തിലെ ദുല്‍ഖര്‍ ചിത്രം. മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

bollywood cinema
Advertisment