മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫര്‍ തെലുങ്കില്‍ എത്തുന്നത് 'ഗോഡ് ഫാദറായി'

author-image
ഫിലിം ഡസ്ക്
New Update

publive-image

ഹൈദരാബാദ്: മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലൂസിഫര്‍. ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ നായകൻ ചിരഞ്‍ജീവിയാണ്. ഇപ്പോള്‍ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു ഗോഡ് ഫാദര്‍ എന്നാണ് ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കിന്‍റെ പേര്.

Advertisment

തെലുങ്ക് റീമേക്കിന്റെ പ്രഖ്യാപനവും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മോഷന്‍ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ പന്ത്രാണ്ടാം തീയതി സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. ചിരഞ്‍ജീവിയാണ് മോഹൻലാലിന്റെ വേഷത്തില്‍ തെലുങ്കില്‍ എത്തുക എന്നതിനാല്‍ അന്നാട്ടിലെ ആരാധകര്‍ ആവേശത്തിലാണ്.

&t=3s

മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ വിശേഷങ്ങള്‍ ചിരഞ്‍ജീവി തന്നെ അറിയിച്ചിരുന്നു. ചിരഞ്‍ജീവിയുടെ മകന്‍ രാം ചരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിരഞ്‍ജീവി നായകനാകുന്ന ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് സിനിമയില്‍ നയൻതാരയാണ് നായിക. സൂപ്പര്‍ഗുഡ് ഫിലിംസുമായി ചേര്‍ന്നാണ് നിര്‍മ്മാണം.

cinema
Advertisment