പോരാട്ടം തുടരൂ, ഒരിക്കലും കീഴടങ്ങരുത്, മണി ഹെയ്‌സ്റ്റ് റിലീസ്; അഞ്ചാം സീസൺ സെപ്റ്റംബർ 3ന് പുറത്തിറങ്ങാനിരിക്കെ അവധി പ്രഖ്യാപിച്ച് സ്വകാര്യ സ്ഥാപനം

author-image
ഫിലിം ഡസ്ക്
New Update

publive-image

ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ് സീരീസുകളിലൊന്നായ മണി ഹെയ്സ്റ്റ് അഞ്ചാം സീസണിന്റെ കാത്തിരിപ്പ് അവസാനിക്കുകയാണ്. മണി ഹെയിസ്റ്റിന്റെ അഞ്ചാം സീസൺ സെപ്റ്റംബർ മൂന്നിന് പുറത്തിറങ്ങാനിരിക്കെ ഏറെ ആവേശത്തിലാണ് ആരാധകർ.

Advertisment

അന്വേഷണ ഉദ്യോഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തി അദ്ദേഹത്തിന് നേരേ തോക്ക് ചൂണ്ടി നില്‍ക്കുന്നതോടെയാണ് 4-ാമത്തെ സീസണ്‍ അവസാനിച്ചത്. ഏറെ സംഘര്‍ഷഭരിതമായ എപ്പിസോഡുകളാണ് ഇനി വരാനിരിക്കുന്നത്.

ഇന്റലിജന്‍സിന്റെ പിടിയില്‍ അകപ്പെട്ട റിയോയെ കണ്ടെത്തതിനായി പ്രൊഫസറും കൂട്ടരും ബാങ്ക് ഓഫ് സ്പെയിന്‍ കൊള്ളയടിക്കാനെത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 3, 4 സീസണുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ലോകം മുഴവൻ ഭാഷാ-പ്രായ-ലിം​ഗ ഭേദമന്യേ നെറ്റ്ഫ്ളിക്സിലെ മണി ഹെസ്റ്റിനായി കാത്തിരിക്കുമ്പോൾ ഈ ആവേശം ഒരു പൊടിക്ക് കൂടുതലാണ് ജയ്പൂരിലെ സ്ഥാപന മേധാവിക്ക്. സീരീസ് റിലീസാകുന്ന സെപ്റ്റംബർ മൂന്നിന് സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും സീരീസ് കാണാനായി അവധി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി ഉടമ.

ജയ്പൂരിലെ വേർവ് ലോജിക്ക് എന്ന കമ്പനിയാണ് ജീവനക്കാർക്ക് മണി ഹെയ്സ്റ്റ് കാണാൻ അവധി നൽകിയത്. ഇടയ്ക്ക് അവധിയെടുക്കുന്നത് നല്ലതാണെന്ന് പറഞ്ഞ സിഇഒ അഭിജിത് ജെയൻ, സീരീസിലെ തീം സോങ്ങായ ‘ബെല്ല ചാവ്’ എന്നെഴുതിയാണ് ജീവനക്കാർക്കുള്ള ഇ മെയിൽ അവസാനിപ്പിച്ചത്.

cinema
Advertisment