അല്ലു അര്‍ജുൻ ചിത്രം 'പുഷ്പ' ഒടിടി റിലീസിനൊരുങ്ങുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

അല്ലു അര്‍ജുൻ ചിത്രം പുഷ്പ ഒടിടി റിലീസിനൊരുങ്ങുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇന്ന് രാത്രി എട്ട് മണിക്ക് ചിത്രം പ്രദർശനത്തിനെത്തും. തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ പതിപ്പുകളും കാണാനാവും.

Advertisment

റിലീസിന് മുമ്പ് തന്നെ വന്‍ ചര്‍ച്ചയായ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച നേട്ടം ഉണ്ടാക്കിയിരുന്നു. 300 കോടിക്കു മുകളില്‍ ഇതിനകം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ പതിവ് മെട്രോ പയ്യന്‍ ഇമേജില്‍ നിന്ന് വ്യത്യസ്തമായി അല്ലുവിന്റെ മേക്കോവറും ശ്രദ്ധിക്കപ്പെട്ടു. ചന്ദനക്കള്ളക്കടത്ത് തലവനാവുന്ന പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അല്ലു അവതരിപ്പിച്ചത്.

പ്രതിനായക കഥാപാത്രമായി മലയാളത്തിന്റെ ഫഹദ് ഫാസില്‍ എത്തുന്ന ചിത്രം എന്ന നിലയിലും പുഷ്പ ശ്രദ്ധ നേടിയിരുന്നു. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് ഓഫീസറായാണ് ഫഹദ് എത്തിയത്. ഫഹദിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രവുമാണിത്. സുകുമാര്‍ സംവിധാനം ചെയ്ച ചിത്രത്തിന്റെ നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്സും മുട്ടംസെട്ടി മീഡിയയും സംയുക്തമായിട്ടായിരുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗം ഈ വര്‍ഷം തിയറ്ററുകളിലെത്തും.

Advertisment