സിനിമാ പ്രേമികള്‍ക്ക് ആഘാതമുണ്ടാക്കിയ വാര്‍ത്തയായിരുന്നു ചിരഞ്‍ജീവി സര്‍ജയുടെ അകാലവിയോഗം. മേഘ്ന നാലുമാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി സർജയുടെ വിയോഗം. ഭർത്താവിന്റെ മരണ ശേഷം തന്റെ മകനുമൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകയാണ് മേഘ്ന.
മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. ജൂനിയർ സി എന്നായിരുന്നു ഇത്രയും നാൾ മകൻ അറിയപ്പെട്ടിരുന്നത്. ഇപ്പോഴിതാ കുഞ്ഞിന് പേര് നൽകിയിരിക്കുകയാണ് മേഘ്ന. 'റായൻ രാജ് സർജ്ജ' എന്നാണ് മേഘ്‌ന മകന് നൽകിയ പേര്. കഴിഞ്ഞ ദിവസം തന്നെ കുഞ്ഞിന്റെ പേര് പ്രഖ്യാപിക്കും എന്ന് മേഘ്ന ഒരു പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
ഒരു വീഡിയോയിലൂടെ ആണ് മകന്റെ പേര് മേഘ്ന വെളിപ്പെടുത്തിയത്. പിന്നാലെ പേരിന്റെ അർത്ഥമെന്താണെന്ന ചോദ്യവുമായി ആരാധകരും എത്തി. ലിറ്റിൽ പ്രിൻസ്, യുവരാജ, പറുദീസയുടെ കവാടം, എന്നിങ്ങനെ പോകുന്നു പേരിന്റെ അർത്ഥം പറഞ്ഞുള്ള കമന്റുകൾ. എന്തായാലും പ്രിയ താര ദമ്പതികളുടെ മകന്റെ പേര് ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.