കോഹ്‌ലിയ്‌ക്ക് ഇൻസ്റ്റാഗ്രാമിൽ 150 മില്യൺ ഫോളോവേഴ്‌സ്; കായിക താരങ്ങളിൽ നാലാമത്

New Update

publive-image

ഡൽഹി: ഇൻസ്റ്റാഗ്രാമിൽ എറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉളള താരങ്ങളുടെ പട്ടികയിൽ കോഹ്‌ലി നാലാമത്.150 ദശലക്ഷം ഫോളോവേഴ്‌സാണ് കോഹ്‌ലിയെ പിന്തുടരുന്നത്.

Advertisment

എറ്റവും കൂടുതൽ ഫോളോവേഴ്‌സുളള ക്രിക്കറ്റ് താരമാണ് കോഹ്‌ലി. 75 മില്യൺ ഫോളോവേഴ്‌സുളള ആദ്യ ഏഷ്യൻ താരമെന്ന് നേട്ടം കോഹ്‌ലി നേരത്തെ സ്വന്തമാക്കിയിരുന്നു. 43.4 മില്യൺ ആളുകളാണ് ട്വിറ്ററിൽ കോഹ്‌ലിയെ ഫോളോ ചെയ്യുന്നത്.

ഫേസ്ബുക്കിൽ 48 മില്യനും. അഞ്ച് കോടി രൂപയാണ് കോഹ്‌ലിയ്‌ക്ക് ഒരു പോസ്റ്റിന് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 337 മില്യൺ ഫോളോവേഴ്‌സുളള ക്രിസ്റ്റിയാനോ റൊണാൾഡോയാണ് ഒന്നാം സ്ഥാനത്ത് . 260 മില്യൺ ഫോളോവേഴ്‌സുളള മെസ്സി രണ്ടാമതും,160 മില്യൺ ഫോളോവേഴ്‌സുമായി നെയ്മർ മൂന്നാം സ്ഥാനത്തുമാണ്.

NEWS
Advertisment