Advertisment

എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ സിനിമയുടെ നടന മാന്ത്രികന്‍ പദ്മശ്രീ ഭരത് മമ്മൂട്ടിക്ക് ഏഴു ഭാഷകളില്‍ ഒരു ദൃശ്യോപഹാരം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

70 -ാം പിറന്നാള്‍ ആഘോഷിക്കുന്ന നടനവിസ്മയം മമ്മൂട്ടിക്ക് ആശംസകളർപ്പിച്ചു കൊണ്ട് , 7 ഭാഷകളിൽ 12 പ്രശസ്ത സിനിമ പിന്നണി ഗായകരെ അണിനിരത്തിയ 'മമ്മൂട്ടി ദി മെഗാസ്റ്റാർ മിറാക്കിൾ'  എന്ന സംഗീത ആൽബം മഞ്ജു വാരിയർ , പൃഥ്വിരാജ് തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക സെലിബ്രിറ്റികളുടെയും സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.

സെലിബ്രിഡ്ജും എഫ്എം സ്റ്റുഡിയോ പ്രൊഡക്ഷനും ചേർന്ന് ഒരുക്കുന്ന ഈ വീഡിയോ ആൽബം, ദൃശ്യാവിഷ്‌കാരം നിർവഹിച്ചിട്ടുള്ളത് യൂസഫ് ലെൻസ്മാനാണ്. പ്രശസ്ത പിന്നണി ഗായകരായ വിജയ് യേശുദാസ്, അഫ്സൽ ഇസ്മയിൽ, വൈഷ്ണവ് ഗിരീഷ്, സന്നിധാനന്ദൻ, സച്ചിൻ വാര്യർ, ഇഷാൻ ദേവ്, അജ്മൽ, മെറിൽ ആൻ മാത്യു, മീനാക്ഷി, ഫിദ ഫാത്തിമ തുടങ്ങിയവരാണ് ആലപിച്ചിരിക്കുന്നത്.

പ്രശസ്ത ഗാനരചയിതാവും സംസ്ഥാന പുരസ്‌കാര ജേതാവുമായ ബി.കെ ഹരിനാരായണൻ (മലയാളം), ഫൗസിയ അബൂബക്കർ (ഉർദു), സുരേഷ് കുമാർ രവീന്ദ്രൻ (തമിഴ്), വിനോദ് വിജയൻ (തെലുങ്ക്‌, കന്നഡ), യഹിയ തളങ്കര (ഉർദു), ഷാജി ചുണ്ടൻ (ഇംഗ്ലീഷ്), അബ്ദുൽ അസീസ് (അറബിക്) തുടങ്ങിയവരുടേതാണ് ഗാനരചന.

ഫായിസ് മുഹമ്മദ് ആണ് സംഗീതം ഒരുക്കിയത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് കൂടാതെ അറബിക് ഭാഷയിലുമാണ് താരരാജാവിനുള്ള സമർപ്പണം. ഗായകർക്കൊപ്പം പ്രശസ്ത മോഡലും ബാലതാരവുമായ ഇവാനിയ നാഷും കേരളത്തിലെയും ഗൾഫ് രാജ്യങ്ങളിലെയും നിരവധി കുട്ടികളും ദുബായ് ജാസ് റോക്കേഴ്സിലെ 20 നർത്തകരും ഈ ആൽബത്തിലുണ്ട്.

പുറത്തിറങ്ങിയ മണിക്കൂറുകൾക്കുള്ളിൽ തന്നെ മമ്മൂട്ടി ആരാധകർ നെഞ്ചിലേറ്റിയിരിക്കുകയാണ് താരത്തിനുള്ള ഈ ഗാന സമർപ്പണം. സിഞ്ചോ നെല്ലിശ്ശേരി, കെ.കെ. മൊയ്തീൻ കോയ, ഫൈസൽ നാലകത്ത്, റസൽ പുത്തൻപള്ളി, ഷംസി തിരൂർ, നാഷ് വർഗീസ്, ഷൈൻ രായംസ്, സണ്ണി മാളിയേക്കൽ യൂ.എസ്.എ എന്നിവരാണ് ഇതിന്റെ അണിയറ പ്രവർത്തകർ. വാർത്താ പ്രചാരണം - എ.എസ് ദിനേശ്

ഷിജി ചീരംവേലിൽ

cinema
Advertisment