'സന്തോഷത്തിന്റെ 15 വര്‍ഷങ്ങള്‍', വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് നടി ജ്യോതിക

author-image
ഫിലിം ഡസ്ക്
New Update

publive-image

തെന്നിന്ത്യയിലെ പ്രിയപ്പെട്ട താര ജോഡികളാണ് സൂര്യയും ജ്യോതികയും. സൂര്യ മാത്രമല്ല ജ്യോതികയും സജീവമായി അഭിനയരംഗത്ത് ഇപ്പോള്‍ ഉണ്ട്. പരസ്‍പരം പ്രോത്സാഹിപ്പിക്കുന്നതിനാലാണ് ഇരുവര്‍ക്കും ഒരുപോലെ സിനിമാരംഗത്ത് നില്‍ക്കാനാകുന്നതെന്ന് ജ്യോതിക പറഞ്ഞിരുന്നു.

Advertisment

ഇപ്പോഴിതാ വിവാഹ വാര്‍ഷികത്തില്‍ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി ജ്യോതിക. സൂര്യയും ജ്യോതികയും സെപ്‍റ്റംബര്‍ 11, 2016നാണ് വിവാഹിതരായത്. ദിയ, ദേവ് എന്നീ രണ്ടും മക്കളും സൂര്യ- ജ്യോതിക ദമ്പതിമാര്‍ക്കുണ്ട്. നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിക്കുകയും ശേഷം പ്രണയത്തിലാകുകയും ചെയ്‍തതിനെ തുടര്‍ന്നായിരുന്നു സൂര്യയുടെയും ജ്യോതികയുടെയും വിവാഹം.

സൂര്യയും ജ്യോതികയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രത്തിനായി എല്ലാവരും കാത്തിരിക്കുന്നുമുണ്ട്. പൊൻമഗള്‍ വന്താല്‍ എന്ന ചിത്രമാണ് ജ്യോതികയുടെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സൂര്യയുടെ നിര്‍മാണത്തിലുള്ള ഉടൻപിറപ്പ് എന്ന ചിത്രമാണ് ജ്യോതികയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.

cinema
Advertisment