New Update
തെന്നിന്ത്യൻ നടി വിദ്യുലേഖ രാമൻ വിവാഹിതയായി. ഫിറ്റ്നസ് ന്യൂട്രീഷ്ണൽ എക്സ്പർട്ട് ആയ സഞ്ജയ് ആണ് വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഡേറ്റിങ്ങ് ആപ്പിലൂടെയാണ് നടിയും സഞ്ജയും പരിചയപ്പെട്ടത്. ഈ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു.
Advertisment
തമിഴ് സിനിമയിലെ ഹാസ്യവേഷങ്ങളിലൂടെയാണ് വിദ്യുലേഖ ശ്രദ്ധനേടുന്നത്. തമിഴ് നടന്‍ മോഹന്‍ രാമന്റെ മകൾ കൂടിയായ വിദ്യുലേഖ ഗൗതം മേനോന്‍ ചിത്രമായ 'നീ താനെ എന്‍ പൊന്‍വസന്ത'ത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്.
ഏതാനും ടിവി ഷോകളിലും വിദ്യുലേഖ അവതാരികയായി എത്തിയിരുന്നു. ജില്ല, വാസുവും ശരവണനും ഒന്നാ പഠിച്ചവന്‍ഗ, പുലി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഈ നടി.