നിർമാതാവ് ഷാഹുൽ ഹമീദ് മരിക്കാറിന്റെ മകന്റെ വിവാഹം; നിറസാന്നിധ്യമായി മമ്മൂട്ടിയും ദുൽഖറും

New Update

publive-image

കൊച്ചി: പ്രശസ്ത സിനിമാ നിർമ്മാതാവായ ഷാഹുൽ ഹമീദ് മരിക്കാറിന്റെയും നിഷയുടെയും മകൻ മസൂദ് വിവാഹിതനായി. ഫാത്തിമ ആണ് വധു. എറണാകുളം ഹായത്തു ഹോട്ടലിൽ വച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾ. നടൻ മമ്മൂട്ടിയും ദുൽഖർ സൽമ്മാനും വിവാഹത്തിൽ സന്നിഹിതരായിരുന്നു.

Advertisment

മമ്മൂട്ടിക്കും ദുൽഖറിനുമൊപ്പം സുൽഫത്തും ചടങ്ങിൽ പങ്കെടുത്തു. വൈറ്റ് ഷർട്ടിലാണ് ഇരുവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. 'മാസ്സ് എൻട്രി കിടിലൻ ലുക്ക്‌. ദുൽഖർ പൊളി ഡ്രസ്സ്‌ കോഡ്, വയസ് ഇങ്ങനെ പോകും പ്രായം റിവൈസും' എന്നൊക്കെയാണ് കമന്റുകൾ.

cinema
Advertisment