വിനായക ചതുർത്ഥി ആഘോഷിച്ചു; ബിഗ് ബോസ് താരം അർഷി ഖാനെതിരെ മതമൗലികവാദികളുടെ സൈബർ ആക്രമണം

author-image
ഫിലിം ഡസ്ക്
New Update

publive-image

മുംബൈ: വിനായക ചതുർത്ഥി ആഘോഷിച്ച ബിഗ് ബോസ് താരം അർഷി ഖാനെതിരെ മതമൗലികവാദികളുടെ സൈബർ ആക്രമണം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് അശ്ലീലവും, പരിഹാസവും നിറഞ്ഞ കമന്റുകളായി മതൗമൗലികവാദികൾ എത്തിയത്. മുസ്ലീമാണോ എന്ന തരത്തിലുളള ചോദ്യങ്ങളും ഇവർ ഉയർത്തിയിരുന്നു.

Advertisment

അലങ്കരിച്ച ഗണേശ വിഗ്രഹത്തിനൊപ്പം നിൽക്കുന്ന ചിത്രമാണ് അർഷി ഖാൻ പങ്കുവെച്ചത്. നെറ്റിയിൽ പൊട്ടും പട്ടു വസ്ത്രവും ധരിച്ചിരുന്നു. ഇതെല്ലാമാണ് മതമൗലിക വാദികളെ ചൊടിപ്പിച്ചത്. നിമിഷ നേരം കൊണ്ടുതന്നെ ചിത്രത്തിന് താഴെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകൾ നിറഞ്ഞു.

നീയെല്ലാം ഒരു മുസ്ലീമാണോ എന്നായിരുന്നു ഇവരുടെ പ്രധാനചോദ്യം. ചിത്രത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ മതമൗലിക വാദികൾ മറ്റ് സമൂഹമാദ്ധ്യമങ്ങളിലും പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം സംഭവം ഞെട്ടിപ്പിച്ചതായി അർഷി ഖാൻ പ്രതികരിച്ചു. ഇന്ത്യയിൽ എല്ലാവരും എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു.

ഈദ് ആഘോഷിക്കാൻ തന്റെ എല്ലാ സുഹൃത്തുക്കളും എത്തിയിരുന്നു. താൻ ദീപാവലിയും വിനായക ചതുർത്ഥിയും അവർക്കൊപ്പം ആഘോഷിച്ചു. എന്നാൽ അതിനെ ചിലർ എതിർക്കുന്നു. തന്റെ ചിത്രത്തിനെ താഴെ വന്ന കമന്റുകൾ ഞെട്ടിക്കുന്നതാണ്. ചിലർ തന്റെ മതത്തെവരെ ചോദ്യം ചെയ്യുന്നുവെന്നും അർഷ ഖാൻ പറഞ്ഞു.

NEWS
Advertisment