ബോളിവുഡ് താരം വിദ്യുത് ജാംവാല്‍ വിവാഹിതനാവുന്നു; വധു വിരാട് കോലിയുടെ സ്റ്റൈലിസ്റ്റ്

author-image
ഫിലിം ഡസ്ക്
New Update

publive-image

ബോളിവുഡ് താരം വിദ്യുത് ജാംവാല്‍ വിവാഹിതനാവുന്നു. ഫാഷന്‍ ഡിസൈനറും സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായ നന്ദിത മഹ്‍താനിയാണ് വധു. ഈ മാസം ഒന്നിന് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

Advertisment

publive-image

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയുള്‍പ്പെടെ നിരവധി പ്രമുഖരുടെ പേഴ്സണല്‍ സ്റ്റൈലിസ്റ്റ് എന്ന നിലയില്‍ പ്രശസ്‍തയാണ് നന്ദിത. നന്ദിതയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ വിദ്യുത് ജാംവാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തിരുന്നു. എന്നാല്‍ തങ്ങള്‍ക്കിടയിലുള്ള ബന്ധത്തെക്കുറിച്ച് സൂചനകളൊന്നും നല്‍കിയിരുന്നില്ല.

ഈ മാസം ഒന്നിന് ഇരുവരും ആഗ്രയില്‍ ഉണ്ടായിരുന്നു. താജ്‍മഹലിന്‍റെ പശ്ചാത്തലത്തിലുള്ള ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഫാന്‍ പേജുകളില്‍ പ്രചരിച്ചതിനു പിന്നാലെ വിവാഹിതരാവാന്‍ ഒരുങ്ങുകയാണെന്ന തരത്തില്‍ പ്രചരണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ആരാധകരെ ഇരുവരും വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

cinema
Advertisment