മലയാള സിനിമ

“സർവ്വശക്തന്റെ അനുഗ്രഹത്താൽ ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ്സ് തികയുകയാണ്. ഞങ്ങളോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദി എന്നും ഹൃദയത്തിൽ ഉണ്ടാവും. സ്നേഹാദരങ്ങളോടെ സലിംകുമാർ & സുനിത”; വിവാഹവാർഷിക ദിനത്തില്‍ സലീം കുമാർ, ആശംസുമായി ആരാധകരും

ഫിലിം ഡസ്ക്
Tuesday, September 14, 2021

മലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് സലീം കുമാർ. നിരവധി സിനിമകളിൽ കോമഡി വേഷങ്ങളിലും, ക്യാരക്ടർ റോളുകളിലും തിളങ്ങിയ താരം ഇന്നും പ്രേക്ഷകരെ ത്രസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് സലീം കുമാർ.

ഭാര്യ സുനിതയുമായുള്ള വിവാഹ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് സലീം കുമാർ വിവാഹ വാർഷികം ആരാധകരെ അറിയിച്ചത്. “സർവ്വശക്തന്റെ അനുഗ്രഹത്താൽ ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ്സ് തികയുകയാണ്. ഞങ്ങളോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദി എന്നും ഹൃദയത്തിൽ ഉണ്ടാവും. സ്നേഹാദരങ്ങളോടെ സലിംകുമാർ & സുനിത”, എന്നാണ് സലീം കുമാർ ഫേസ്ബുക്കിൽ കുറിച്ചത്.

1996 സെപ്തംബർ 14നാണ് സലിം കുമാറും സുനിതയും വിവാഹിതരാകുന്നത്. ചന്തു, ആരോമൽ എന്നിവരാണ് മക്കൾ. ഇത്രയും വർഷത്തെ ദാമ്പത്യത്തിനിടയ്ക്ക് തങ്ങൾ തമ്മിൽ വഴക്കിട്ടതായി ഓർക്കുന്നില്ലെന്നും അഥവാ ഉണ്ടെങ്കിൽ തന്നെ അതിനൊന്നും പത്തു മിനിറ്റിന്റെ ആയുസ്സു പോലും ഉണ്ടായിട്ടില്ലെന്നും സലിം കുമാർ മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

തന്റെ ജീവിതത്തിൽ തന്നെ ഇവിടെ വരെ എത്തിച്ചതിൽ പ്രധാനികൾ തന്റെ അമ്മ കൗസല്ല്യയും ഭാര്യ സുനിതയുമാണെന്ന് 23-ാം വിവാഹവാർഷിക ദിനത്തിൽ സലിം കുമാർ കുറിച്ചിരുന്നു.

×