മലയാള സിനിമ

വസ്ത്രധാരണത്തെ കുറിച്ച് മോശം ഭാഷയിൽ വിമർശിച്ചവർക്കെതിരെ കിടിലൻ മറുപടിയുമായി സയനോര

ഫിലിം ഡസ്ക്
Wednesday, September 15, 2021

കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ നടിമാരുടെ ഒരു ന്യത്ത വീഡിയോ വൈറലായിരുന്നു. നടിമാരായ ഭാവന,രമ്യ നമ്പീശൻ,ശില്പ ബാല, ഗായികയായ സയനോര എന്നിവർ ചേർന്ന് മനോഹരമായ ന്യത്തച്ചുവടുകൾ വയ്‌ക്കുന്ന വീഡിയോയാണ് വൈറലായത്.

എന്നാൽ തന്റെ വസ്ത്രധാരണത്തെ കുറിച്ച് മോശം ഭാഷയിൽ വിമർശിച്ചവർക്കെതിരെ പ്രതികരണമായി രംഗത്ത് വന്നിരിക്കുകെയാണ് സയനോര. നൃത്തം ചെയ്യുമ്പോൾ ധരിച്ചിരുന്ന അതേ വേഷത്തിൽ അലസമായി ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സയനോരയുടെ മറുപടി.

‘കഹി ആഗ് ലഗേ ലഗ് ജാവേ’ എന്ന കുറിപ്പിനൊപ്പം എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി എന്ന ഹാഷ്ടാഗോടെയാണ് തന്റെ ചിത്രം സയനോര പങ്കുവെച്ചത്. താരങ്ങളടക്കം നിരവധി പേരാണ് ഗായികയ്‌ക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്.

സിനിമയ്‌ക്ക് അകത്തും പുറത്തും അടുത്ത സുഹൃത്തുക്കളാണ് ഇവർ. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും താരങ്ങൾ നിരന്തരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്‌ക്കാറുണ്ട്.

×