ബോളിവുഡ് താരം സോനു സൂദിന്റെ ഓഫിസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

author-image
ഫിലിം ഡസ്ക്
New Update

publive-image

ബോളിവുഡ് താരം സോനു സൂദിന്റെ ഓഫിസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. മുംബൈയിലും ലഖ്‌നൗവിലുമായി ആറ് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. സോനുവിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഓഫീസുകളിലും താരവുമായി ബന്ധമുള്ള ലഖ്‌നൗവിലെ കമ്പനിയിലുമായിരുന്നു പരിശോധന. പരിശോധനയിൽ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ ലഭിച്ചതായാണ് സൂചന.

Advertisment

കൊറോണക്കാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ വളരെ ജനശ്രദ്ധ പിടിച്ചുപറ്റിയ താരം കൂടിയാണ് സോനു. അതേസമയം, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ താരം നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ ആദായ നികുതി വകുപ്പ് പരിശോധിച്ച് വരികയാണ്.

മുൻപ് 2012ലും നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് സോനു സൂദിന്റെ ഓഫിസുകളിൽ പരിശോധന നടത്തിയിരുന്നു

cinema
Advertisment