ജയസൂര്യയുടെ നൂറാമത്തെ ചിത്രം ‘സണ്ണി ‘ റിലീസിനൊരുങ്ങുന്നു; സെപ്തംബര്‍ 23 ന് ആമസോണ്‍ പ്രൈമിലൂടെ 'സണ്ണി' പ്രേക്ഷകരിലേക്കെത്തും

author-image
ഫിലിം ഡസ്ക്
New Update

publive-image

മലയാളികളുടെ ഇഷ്ടതാരം ജയസൂര്യയുടെ നൂറാമത്തെ ചിത്രം ‘സണ്ണി ‘ റിലീസിനൊരുങ്ങുന്നു. സെപ്തംബര്‍ 23 ന് ആമസോണ്‍ പ്രൈമിലൂടെയാണ് സണ്ണി പ്രേക്ഷകരിലേക്കെത്തുന്നത്. ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

Advertisment

ഇന്ത്യയിലും 240 രാജ്യങ്ങളിലുമുള്ള ആമസോണ്‍ പ്രൈം മെംബേഴ്‌സിന് 2021 സെപ്തംബര്‍ 23 മുതല്‍ ‘സണ്ണി ‘കാണാം. ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട സണ്ണി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സണ്ണിയെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. സണ്ണി തന്റെ ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം, അവന് നഷ്ടമാകുന്നു.

പൂര്‍ണ്ണമായി തകര്‍ന്ന് നിരാശനുമായ അയാള്‍ ആഗോള പകര്‍ച്ചവ്യാധിയുടെ നടുവില്‍ ദുബായില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നു. സമൂഹത്തില്‍ നിന്ന് സ്വയം പിന്‍വലിഞ്ഞ് ഒരിടത്ത് ഒതുങ്ങി കൂടുകയും ചെയ്യുന്നു.

ഒരു വൈകാരിക പ്രക്ഷുബ്ധതയില്‍ കുടുങ്ങി, സാവധാനത്തില്‍ സ്വയം നശിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍, സണ്ണി അപരിചിതരായ ചിലരുമായി സൗഹൃദം സ്ഥാപിച്ചു. ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ സണ്ണിയുടെ കാഴ്ചപ്പാട് മാറി മറിയുന്നു. ഏറ്റവും മികച്ച ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ സുന്ദരമാക്കിയ സിനിമയില്‍ തുടക്കം മുതല്‍ അവസാനം വരെ മികച്ച നാടകീയതയും സസ്പെന്‍സും സമന്വയിപ്പിച്ചിട്ടുണ്ട്.

cinema
Advertisment