ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് മേതില്‍ ദേവിക

author-image
ഫിലിം ഡസ്ക്
New Update

publive-image

നര്‍ത്തകി മേതില്‍ ദേവികയുടെ ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. മേതില്‍ ദേവികയുടെ പേജിലെ വീഡിയോകള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. മേതില്‍ ദേവിക തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്തെങ്കിലും സന്ദേശങ്ങള്‍ വരികയാണെങ്കില്‍ അറിയിക്കണമെന്നും മേതില്‍ ദേവിക ആവശ്യപ്പെട്ടു.

Advertisment

എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല. വീഡിയോകള്‍ കാണുന്നില്ല. അറിയാതെ ലൈവ് പോകുന്നു. എന്തെങ്കിലും സന്ദേശങ്ങള്‍ വന്നാല്‍ അറിയിക്കണമെന്നും ദേവിക പറയുന്നു. വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇപോഴും ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും മേതില്‍ ദേവിക പറഞ്ഞു.

മേതില്‍ ദേവിക 2021ല്‍ ചെയ്‍ത പോസ്റ്റുകളൊക്കെ ഫേസ്‍ബുക്ക് പേജില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. അടുത്തിടെ അനൂപ് മേനോന്റെ ഫേസ്‍ബുക്ക് പേജും ഹാക്ക് ചെയ്യപ്പെടുകയും വീണ്ടെടുക്കുകയും ചെയ്‍തിരുന്നു.

life style
Advertisment