മലയാള സിനിമ

ഷെയ്‍ൻ നിഗം – വിനയ് ഫോര്‍ട്ട് കൂട്ടുകെട്ടിന്റെ ബര്‍മുഡ, ‘ഫ്രൈഡേ ബിൽബോർഡ്’ പുറത്തുവിട്ട് രമേഷ് പിഷാരടി

ഫിലിം ഡസ്ക്
Saturday, September 18, 2021

ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബര്‍മുഡ. ഷെയ്‍ൻ നിഗം – വിനയ് ഫോര്‍ട്ട് കൂട്ടുകെട്ടിലാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഇപ്പോഴിതാ ബര്‍മുഡ എന്ന ചിത്രത്തിന്റെ ഫ്രൈഡേ ബിൽബോർഡ് രമേഷ് പിഷാരടി പുറത്തുവിട്ടിരിക്കുന്നു. തീയേറ്ററുകൾ തുറക്കാതെ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമകൾ റിലീസ് ചെയുന്ന സാഹചര്യത്തിൽ ‘നാളെ തിയേറ്റർ തുറക്കുന്നു’ എന്ന അറിയിപ്പോട് കൂടിയാണ് ഫ്രൈഡേ ബിൽബോർഡ് പുറത്തുവിട്ടത്.

കൊവിഡ്‌ കാലഘട്ടത്തിൽ തിയറ്ററുകള്‍ തുറക്കുക സിനിമ പ്രേമിക്ക്‌ സന്തോഷം നൽകുന്ന കാര്യം തന്നെയാണ്. ജനശ്രദ്ധ നേടുക എന്ന ഉദ്ദേശ്യത്തിൽ മാത്രം ചെയ്‍ത ഈ കാര്യം കൊണ്ട് തന്നെ ഈ പോസ്റ്റർ വളരെ വേഗം സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. ഒരു സ്‍ക്രീനിൽ കാണുന്ന തരത്തിൽ പോലീസ് വേഷത്തിലെ വിനയ് ഫോർട്ടും, ചിരിക്കുന്ന ഷൈനിന്റെ ചിത്രവുമാണ് പോസ്റ്ററിൽ ഉള്ളത്.

24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൃഷ്‍ണകുമാർ പിങ്കിയുടെതാണ് കഥ, രമേശ് നാരായണന്റെ സംഗീതവും അഴകപ്പൻ ക്യാമറയും കൈകാര്യം ചെയ്യുന്നു. പിആർഒ പിശിവപ്രസാദ്, മഞ്‍ജു ഗോപിനാഥ്.

×