മലയാള സിനിമ

അനു സിതാരയ്ക്ക് പിന്നാലെ അഭിനയലോകത്തേക്ക് സഹോദരി അനു സോനാരയും; ശ്രദ്ധനേടി ‘ക്ഷണം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ

ഫിലിം ഡസ്ക്
Saturday, September 18, 2021

മലയാള സിനിമയിലെ ഐശ്വര്യം തുളുമ്പുന്ന നായികയാണ് അനു സിതാര. ലോക്ക്ഡൗൺ കാലത്ത് പുതിയ വീട്ടിൽ യൂട്യൂബ് ചാനലുമായി സജീവമായിരുന്നു നടി. പാചകവിശേഷവും പാട്ടുവിശേഷവുമൊക്കെയാണ് അനു സിതാരയുടെ യൂട്യൂബ് ചാനലിന്റെ പ്രത്യേകത.

അനു സിതാരയ്ക്ക് പിന്നാലെ അഭിനയത്തിലേക്ക് സഹോദരി അനു സോനാരയും എത്തുകയാണ്. അനു സോനാര നായികയാകുന്ന ക്ഷണം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ശ്രദ്ധനേടുന്നു. ഹൊറർ ചിത്രമായാണ് ക്ഷണം ഒരുങ്ങുന്നത്. ലാൽ പ്രധാന വേഷത്തിലെത്തുന്ന ഹൊറർ ചിത്രത്തിൽ ഏറെ ദരൂഹതകൾ നിറഞ്ഞ കഥാപാത്രമായാണ് അനു സോനാര എത്തുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അനു സോനാരാ കുറിക്കുന്ന വാക്കുകൾ ഇങ്ങനെ;
‘ക്ഷണം..എന്റെ ഹൃദയത്തിൽ വളരെയധികം സ്നേഹവും പ്രതീക്ഷയും ഉള്ളതിനാൽ, എന്റെ പുതിയ സംരംഭത്തെക്കുറിച്ചുള്ള അതിശയകരമായ വാർത്ത ഞാൻ ആളുകളുമായി പങ്കിടുന്നു. എന്റെ ആദ്യ ചിത്രമായ “ക്ഷണം” എന്ന സിനിമയിലെ എന്റെ ആദ്യ ലുക്ക് പങ്കിടാൻ അങ്ങേയറ്റം ആവേശഭരിതയാണ് ഞാൻ. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനകളും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതൊരു ഹൊറർ സിനിമയാണ്. വളരെ സ്നേഹത്തോടെയും വിശ്വാസത്തോടെയും ഈ സംരംഭത്തിലേക്ക് എന്നെ സ്വാഗതം ചെയ്ത മുഴുവൻ ടീമിനോടും ഞാൻ നന്ദി പറയുന്നു’- ലാലിനൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷവും അനു സോനാരാ പങ്കുവയ്ക്കുന്നുണ്ട്.

×