മലയാള സിനിമ

‘എവിടെയോ കണ്ടതുപോലെ തോന്നുന്നല്ലോ?’- മണാലിയിൽ വെച്ച് പ്രണവ് മോഹൻലാലിനെ കണ്ട വിഡിയോ പങ്കുവെച്ച് വ്ലോഗർ

ഫിലിം ഡസ്ക്
Saturday, September 18, 2021

 

മലയാളികൾക്ക് വളരെ പ്രിയങ്കരനായ നടനാണ് മോഹൻലാൽ. താരത്തോടുള്ള സ്നേഹവും ബഹുമാനവും ആരാധകർ കുടുംബാംഗങ്ങൾക്കും നൽകാറുണ്ട്. മോഹൻലാൽ ആരാധാകരെ സംബന്ധിച്ച് എല്ലാവരും കാത്തിരുന്ന ഒന്നായിരുന്നു മകൻ പ്രണവിന്റെ സിനിമ അരങ്ങേറ്റം.

ബാലതാരമായി തിളങ്ങിയ പ്രണവ് മോഹൻലാൽ എന്നാൽ നായകനായി എത്താൻ വൈകി. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയലോകത്ത് പ്രണവ് സജീവമായത്.

എന്നാൽ ആദ്യ ചിത്രത്തിന്റെ റിലീസിന് പോലും കാത്തുനിൽക്കാതെ യാത്രയ്ക്ക് പോയ പ്രണവ് മോഹൻലാൽ ഇപ്പോഴും യാത്രകളിലാണ്. എന്തിനേക്കാളേറെയും താരപുത്രൻ എന്ന ഇമേജ് ഇല്ലാതെ യാത്രകളെ സ്നേഹിക്കുന്ന പ്രണവ് മോഹൻലാലിനെ മണാലിയിൽ വെച്ച് കണ്ട വിശേഷം പങ്കുവയ്ക്കുകയാണ് വ്ലോഗ്ഗർ ആത്മയാൻ.

‘എന്താണ് പേര്, എവിടെയോ കണ്ടിട്ടുണ്ടല്ലോ..’ എന്ന് തമാശരൂപേണ വ്ലോഗ്ഗർ ചോദിക്കുമ്പോൾ ഒരു ചിരിയോടെ നടന്നു നീങ്ങുകയാണ് പ്രണവ് മോഹൻലാൽ. അതേസമയം, പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രമാണ് ‘ഹൃദയം’. ‘മരക്കാർ, അറബിക്കടലിന്റെ സിംഹ’ത്തിനു ശേഷം പ്രണവ് മോഹൻലാലും കല്യാണിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഹൃദയം’.

മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്.

×