'ഈ ഉപവാസം ശരീരത്തെ വിഷവിമുക്തമാക്കാനുള്ള ആരോഗ്യപരമായ മാര്‍ഗമാണ്'; 21 ദിവസത്തെ വാട്ടര്‍ ഫാസ്റ്റ് ചാലഞ്ചുമായി നടി നര്‍ഗീസ്

author-image
ഫിലിം ഡസ്ക്
New Update

publive-image

'റോക്ക് സ്റ്റാര്‍' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നര്‍ഗീസ് ഫക്രി. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമാണ് നര്‍ഗീസ്. ഇപ്പോഴിതാ 21 ദിവസം വെള്ളം മാത്രം കുടിച്ചുകൊണ്ട് ഉപവാസമാരംഭിച്ചിരിക്കുകയാണ് താരം.

Advertisment

വെള്ളം മാത്രം കുടിച്ചുകൊണ്ട് ഉപവസിക്കുമ്പോള്‍ കിട്ടുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ചും നര്‍ഗീസ് ഇന്‍സ്റ്റഗ്രാമിലൂടെ വിവരിക്കുന്നുണ്ട്. ഈ ഉപവാസം ശരീരത്തെ വിഷവിമുക്തമാക്കാനുള്ള ആരോഗ്യപരമായ മാര്‍ഗമാണെന്നാണ് താരത്തിന്‍റെ അഭിപ്രായം. ഉപവാസം ആരംഭിക്കുന്നതിനു മുമ്പുള്ള ദിവസം കഴിച്ച അത്താഴത്തിന്‍റെ ചിത്രവും താരം പങ്കുവച്ചു.

publive-image

വേവിച്ച ഉരുളകിഴങ്ങും ഗ്രേവിയും ഏതാനും പച്ചക്കറിയുമാണ് ചിത്രത്തിലുള്ളത്. 21 ദിവസമാണ് വെള്ളം മാത്രം കുടിച്ചുകൊണ്ട് താരം ഉപവസിക്കുന്നത്. ശരീരഭാരം കുറയ്ക്കാനും ശരീരത്തിലടിഞ്ഞുകൂടിയിരിക്കുന്ന വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുന്നതിനും ഈ ഉപവാസം സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.

cinema
Advertisment