‘ഗണപതി ബപ്പ മോറിയ, എല്ലാവർക്കും ഗണപതി ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ‘; വിനായക ചതുർത്ഥിയോടനുബന്ധിച്ച് ആശംസകൾ നേർന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന് മരണം ആശംസിച്ച് മതമൗലികവാദികൾ

New Update

publive-image

മുംബൈ : വിനായക ചതുർത്ഥിയോടനുബന്ധിച്ച് ആശംസകൾ നേർന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന് മരണം ആശംസിച്ച് മതമൗലികവാദികൾ. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഗണപതി ഭഗവാന്റെ ചിത്രം പങ്ക് വച്ച് ട്വീറ്റ് ചെയ്തത്. ‘ അടുത്ത വർഷം വീണ്ടും കാണും വരെ ഗണപതി ഭഗവാന്റെ അനുഗ്രഹം നമുക്ക് എല്ലാവർക്കും ഉണ്ടായിരിക്കട്ടെ … ‘ഗണപതി ബപ്പ മോറിയ !!!‘ എന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു .

Advertisment

ഇതിനു പിന്നാലെയാണ് ചിലർ അദ്ദേഹത്തിന് മരണം ആശംസിച്ച് കമന്റുകൾ ചെയ്തിരിക്കുന്നത് . വിഗ്രഹാരാധന ഇസ്ലാമിൽ ‘ഹറാം’ ആയതിനാൽ ഹിന്ദുമതത്തിലേക്ക് മതം മാറാനും ചിലർ ഷാരൂഖിനോട് ആവശ്യപ്പെട്ടു. ബ്ലൂ-ടിക്ക് ചെയ്ത വെരിഫൈഡ് അക്കൗണ്ടിൽ ഉള്ളവർ പോലും ഷാരൂഖിനെ സോഷ്യൽ മീഡിയയിൽ വിമർശിച്ചു.

പാക് അനുകൂല ട്വിറ്റർ ഉപയോക്താവ് സമീറ ഖാൻ, ഷാരൂഖിനോട് വിഗ്രഹാരാധന ഇസ്ലാമിലെ ഏറ്റവും വലിയ പാപമായതിനാൽ ‘മതപരിവർത്തനം’ ചെയ്യാനാണ് ആവശ്യപ്പെട്ടത്. മതം രാഷ്‌ട്രത്തിനു മുന്നിലാണെന്നും അതിനാൽ ഷാരൂഖ് ഖാൻ ‘മതം മാറണമെന്നും’ അവർ പറഞ്ഞു.

ഷാരൂഖ് ഖാൻ കാഫിറുകളേക്കാൾ മോശക്കാരനാണെന്ന് പറഞ്ഞ് ’ പലരും കമന്റുകളിൽ ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. മോശം ഇസ്ലാം എന്നർത്ഥം വരുന്ന ‘മുനാഫിക്ക്’ ആണ് ഷാരൂഖ് എന്ന് പറയുന്നവരുമുണ്ട് . കാഫിറുകൾ വധശിക്ഷയ്‌ക്ക് അർഹരാണെന്നും കമന്റുകളിൽ പറയുന്നു. വിശ്വാസ വഞ്ചനയുടെ ശിക്ഷയും വധശിക്ഷയാണെന്ന് ചിലർ പറയുന്നുണ്ട്.

തുടർച്ചയായ നാലാം വർഷമാണ് ഷാരൂഖ് ഖാനെതിരെ മതമൗലികവാദികളുടെ സൈബർ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ തവണ തീവ്ര ഇസ്ലാമിസ്റ്റുകൾ മാത്രമാണ് ഷാരൂഖിനെ എതിർത്ത് രംഗത്തെത്തിയത്. എന്നാൽ ഇക്കുറി ബ്ലൂ-ടിക്ക് ചെയ്ത വെരിഫൈഡ് അക്കൗണ്ട് ഉടമകൾ പോലും ഷാരൂഖ് ഖാനെതിരെ കമന്റുകളുമായി രംഗത്തെത്തി.

cinema
Advertisment