വിജയ് ആരാധകര്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്; പങ്കാളിയായി 'ഒരു കനേഡിയന്‍ ഡയറി' സംവിധായിക

author-image
ഫിലിം ഡസ്ക്
New Update

publive-image

പോള്‍ പൗലോസ്, ജോര്‍ജ് ആന്റണി, സിമ്രാന്‍, പൂജ സെബാസ്റ്റ്യന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സീമ ശ്രീകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു കനേഡിയന്‍ ഡയറി' ഡിസംബര്‍ പത്തിന് റിലീസിന് ഒരുങ്ങുകയാണ്. അതേ സമയം വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പില്‍ പങ്കാളിയാവുകയാണ് കാനഡ വിജയ് മക്കള്‍ ഇയക്കം പ്രസിഡന്റ് കൂടിയായ സംവിധായിക സീമ ശ്രീകുമാര്‍.

Advertisment

publive-image

ഡിസംബര്‍ നാലിന് തമലം യുവജന സമാജം ഗ്രന്ദശാലയില്‍ വെച്ച് നടന്ന ക്യാമ്പിലാണ് സീമ പങ്കാളിയായത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജഗോപാല്‍ ആണ് മുഖ്യാഥിതി. കടുത്ത വിജയ് ആരാധിക കൂടിയായ സംവിധായിക തന്റെ ആദ്യ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് വിജയ് ആരാധകരോടൊപ്പം ഒട്ടേറെ സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികളാണ് ആലോചിക്കുന്നത്.

publive-image

ചിത്രത്തിന്റെ ട്രെയിലര്‍ ഡിസംബര്‍ രണ്ടിന് മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അവരുടെ ഫേസ്ബുക് പേജിലൂടെ പുറത്ത് വിട്ടിരുന്നു. റൊമാന്റിക് സൈക്കോ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ടീസറും പാട്ടുകളും ഏറെ ശ്രദ്ധേയമായിരുന്നു. എണ്‍പതു ശതമാനവും കാനഡയില്‍ ചിത്രീകരിച്ച് കാനഡയുടെ എല്ലാ സൗന്ദര്യവും അതിന്റെ വ്യത്യസ്ത ഋതുക്കളും പകര്‍ത്തിയ ആദ്യ മലയാളം സിനിമയായ 'ഒരു കാനേഡിയന്‍ ഡയറി ' ഒരുക്കിയത് ഒരു വനിത സംവിധായികയാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.

പ്രസാദ് മുഹമ്മ, അഖില്‍ കവലയൂര്‍, ജിന്‍സി ബിനോയ്, ജോവന്ന ടൈറ്റസ്, ജിന്‍സ് തോമസ്, ആമി എ എസ്, പ്രതിഭ, ദേവി ലക്ഷണം, സണ്ണി ജോസഫ്, ബെന്‍സണ്‍ സെബാസ്റ്റ്യന്‍, ഡോസണ്‍ ഹെക്ടര്‍, ചാഡ്,സ്റ്റീവ്, ബിനോയ് കൊട്ടാരക്കര, ജാക്സണ്‍ ജോയ്, ശുഭ പട്ടത്തില്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം വി ശ്രീകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണവും എം വി ശ്രീകുമാര്‍ തന്നെ നിര്‍വ്വഹിക്കുന്നു. ശിവകുമാര്‍ വരിക്കര, ശ്രീതി സുജയ് എന്നിവരുടെ വരികള്‍ക്ക് കെ.എ.ലത്തീഫ് സംഗീതം പകരുന്നു. ഉണ്ണിമേനോന്‍, മധുബാലകൃഷ്ണന്‍, വെങ്കി അയ്യര്‍,സീമ ശ്രീകുമാര്‍,കിരണ്‍ കൃഷ്ണ,രാഹുല്‍ കൃഷ്ണന്‍,മീരാ കൃഷ്ണന്‍ എന്നിവരാണ് ഗായകർ.

Advertisment