'രണ്ടാമത്തെ ​ഗർഭകാലവും എളുപ്പമല്ല'; അനുഭവം പങ്കുവച്ച് നേഹ ധൂപിയ

author-image
ഫിലിം ഡസ്ക്
New Update

publive-image

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് നേഹ ധൂപിയ. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് നേഹ. തന്‍റെ ഓരോ വിശേഷങ്ങളും നേഹ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരം ഇപ്പോള്‍.

Advertisment

രണ്ടുവയസ്സുകാരിയായ മകൾ മെഹറിന് കൂട്ടുവരാൻ പോകുന്ന വിവരം നേഹ തന്നെയാണ് പങ്കുവച്ചത്. ബേബി ഷവറിന്‍റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. രണ്ടാമത്തെ ​ഗർഭകാലത്തിന്‍റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് നേഹ. രണ്ടാമത്തെ ​ഗർഭകാലം എളുപ്പമുള്ളതായിരിക്കുമെന്നാണ് എല്ലാവരും പറയാറുള്ളത്.

എന്നാല്‍ തന്‍റെ കാര്യം അങ്ങനെയല്ലെന്നാണ് ഒരു അഭിമുഖത്തിനിടെ നേഹ പറയുന്നത്. 'ദിവസവും രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ ഛർദിയോടെയാണ്. അതില്ലാതെ എഴുന്നേൽക്കുന്ന ദിവസം എന്തോ പ്രശ്നമുണ്ടെന്നാണ് തോന്നാറുള്ളത്'- നേഹ പറയുന്നു. ഗര്‍ഭിണിയായതിന്‍റെ പേരില്‍ പല പ്രൊജക്റ്റുകളിൽ നിന്നും മാറ്റി നിർത്തുന്ന അനുഭവമുണ്ടായെന്നും നേഹ പറയുന്നു. ​

ഗർഭിണിയായതുകൊണ്ട് വിശ്രമം വേണമെന്നും മാറിനിൽക്കണമെന്നുമാണ് പലരുടെയും ഉപദ്ദേശം. എന്നാല്‍ ഗർഭിണിയാണെന്നു പറഞ്ഞ് ഏതെങ്കിലും പൊലീസ് ഉദ്യോ​ഗസ്ഥ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ടോ എന്നാണ് നേഹയുടെ ചോദ്യം. മാതൃത്വത്തിന്റെ മഹത്വം സൂചിപ്പിക്കുന്ന നിരവധി പോസ്റ്റുകള്‍ താരം മുമ്പ് പങ്കുവച്ചിട്ടുണ്ട്.

ആദ്യത്തെ കുഞ്ഞിനെ മുലയൂട്ടുന്ന ഒരു ചിത്രം നേഹ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. മുലയൂട്ടലിനെ മോശമായി കാണുന്നവർക്ക് മറുപടിയായാണ് താരം അത്തരത്തിലൊരു പ്രതികരണം നടത്തിയത്. ഒരമ്മ തന്‍റെ കുഞ്ഞിനെ മുലയൂട്ടുമ്പോൾ അതിനെ പോലും ലൈംഗികതയോടെ കാണുന്ന നിരവധി പേരുണ്ട് നമ്മുടെ സമൂഹത്തില്‍.

മുലയൂട്ടന്നത് ഒരു സാധാരണകാര്യമാണെന്നും പുതിയ അമ്മമാര്‍ക്കും മാതാപിതാക്കള്‍ക്കും വലിയ പിന്തുണ നൽകേണ്ടത് ആവശ്യമാണെന്നും തിരിച്ചറിയുക എന്നുമാണ് നേഹ അന്ന് പറഞ്ഞത്.

cinema
Advertisment