കോശി കുര്യന്‍ തെലുങ്കിലെത്തുമ്പോള്‍ ഡാനിയല്‍ ശേഖര്‍: റാണയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തി ടീസര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

മലയാള ചലച്ചിത്ര ലോകത്ത് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് അയ്യപ്പനും കോശിയും. മരണം കവര്‍ന്നെടുക്കും മുന്‍പ് പ്രിയ കലാകാരന്‍ സച്ചി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതാണ് അയ്യപ്പനും കോശിയും എന്ന ചിത്രം. ചിത്രം തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്. പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ് തെലുങ്ക് പതിപ്പില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Advertisment

നിലവില്‍ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റാണ ദഗുബാട്ടി ആണ്. ഈ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പ്രത്യേക ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഡാനിയല്‍ ശേഖര്‍ എന്നാണ് തെലുങ്കില്‍ കഥാപാത്രത്തിന്റെ പേര്.

ബിജു മേനോന്‍ അനശ്വരമാക്കിയ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് പവന്‍ കല്യാണ്‍ ആണ്. ഭീംല നായക് എന്നാണ് കഥാപാത്രത്തിന്റെ പേര്. തെലുങ്ക് പതിപ്പിന് നല്‍കിയിരിക്കുന്ന പേരും ഭീംല നായക് എന്നുതന്നെയാണ്.

സാഗര്‍ കെ ചന്ദ്ര ആണ് തെലുങ്ക് പതിപ്പിന്റെ സംവിധാനം. ഹൈദരബാദിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. 2022-ല്‍ തെലുങ്ക് പതിപ്പ് പ്രേക്ഷകരിലേക്കെത്തും. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടൈറ്റില്‍ സോങും ചലച്ചിത്രലോകത്ത് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

cinema
Advertisment