മലയാള സിനിമ

ഒരു ചെക്കപ്പിന് മുമ്പ് ആശുപത്രിക്കാര്‍ എന്തിനാണ് മതം അന്വേഷിക്കുന്നത്; ‘ഇത് നാണക്കേട്’, ആശുപത്രിയിലും മതം ചോദിക്കുന്നതിന് എതിരെ സംവിധായകൻ ഖാലിദ് റഹ്‍മാൻ

ഫിലിം ഡസ്ക്
Wednesday, September 22, 2021

പൊതു ആവശ്യങ്ങള്‍ക്കായുള്ള അപേക്ഷകളില്‍ മതം ചോദിക്കരുതെന്ന ആവശ്യവുമായി പലരും രംഗത്ത് എത്താറുണ്ട്. ഇപോഴിതാ ആശുപത്രിയിലെ ആവശ്യങ്ങള്‍ക്കും മതം ചോദിക്കുന്നതിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ഖാലിദ് റഹ്‍മാൻ.

ആശുപത്രിയിലെ അപേക്ഷാ ഫോറത്തിന്റെ ഫോട്ടോയും ഖാലിദ് റഹ്‍മാൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഒരു ചെക്കപ്പിന് മുമ്പ് ആശുപത്രിക്കാര്‍ എന്തിനാണ് മതം അന്വേഷിക്കുന്നത് എന്നാണ് ഖാലിദ് റഹ്‍മാൻ ചോദിക്കുന്നത്. ചെക്കപ്പിനു മുമ്പ് ആശുപത്രിക്കാര്‍ മതം ചോദിക്കുന്നത് എന്തിനാണ്. ഇത് നാണക്കേടാണ് എന്ന് ഖാലിദ് റഹ്‍മാൻ പറയുന്നു.

അപേക്ഷ ഫോറത്തിലെ മതം കോളത്തില്‍ ഇല്ല എന്നുമാണ് ഖാലിദ് റഹ്‍മാൻ എഴുതിയിട്ടുള്ളത്. ഖാലിദ് റഹ്‍മാനെ പിന്തുണച്ച് ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെയാണ് ഖാലിദ് റഹ്‍മാൻ സംവിധായകനാകുന്നത്. ലവ് എന്ന ചിത്രമാണ് ഖാലിദ് റഹ്‍മാന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

×