ഇന്ത്യന്‍ സിനിമ

വിവാദത്തിന് മറുപടി; അമ്മയുടെ കവിളില്‍ കടിച്ച് ഷംന കാസിം

ഫിലിം ഡസ്ക്
Friday, September 24, 2021

തെലുങ്ക് ടെലിവിഷന്‍ ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായ നടി ഷംന കാസിം സന്തോഷപ്രകടനത്തിന്‍റെ ഭാഗമായി മത്സരാര്‍ഥികളുടെ കവിളില്‍ കടിച്ചത് വിവാദമായിരുന്നു. തെലുങ്ക് ചാനലായ ഇ ടിവിയിലെ ‘ധീ’ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലായിരുന്നു സംഭവം.

ഷംന മത്സരാര്‍ഥികളായ ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ ഇപ്പോഴിതാ വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷംന കാസിം.

അമ്മയുടെ കവിളില്‍ കടിക്കുന്നതിന്‍റെ ഒരു ചിത്രമാണ് ഷംന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. “നിങ്ങളെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രശ്‍നമാണ്”, എന്നാണ് ചിത്രത്തിനൊപ്പമുള്ള ഷംനയുടെ കുറിപ്പ്.

ഷംനയുടെ വികാരപ്രകടനം അതിരുകടന്നുവെന്നാണ് ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ചതെങ്കില്‍ നടിക്ക് പിന്തുണയുമായെത്തിയവരും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു. ഷംനയെ കുറ്റപ്പെടുത്തുന്നവര്‍ കപട സദാചാരത്തിന്‍റെ വക്താക്കളാണെന്നായിരുന്നു ഈ വിഭാഗത്തിന്‍റെ പ്രതികരണം.

×